സ്ഥാനാര്‍ത്ഥി തര്‍ക്കം കോണ്‍ഗ്രസ് സമവായത്തിലേക്ക്

Print Friendly, PDF & Email

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഗ്രൂപ്പ്തര്‍ക്കം നിലനിന്ന ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ഏതാണ്ട് ധാരണയില്‍ എത്തിയിരിക്കുകയാണ്. ആറ്റിങ്ങലില്‍ അടൂര‍് പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും വയനാട്ടില്‍ ടി സിദ്ധിക്കും ആയിരിക്കും സ്ഥാനാര്‍ത്ഥി. എന്നാല്‍ വടകരയില്‍ പിജയരാജനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കോണ്‍ഗ്രസ്സ് എ ഗ്രൂപ്പിന്‍റെ ഉറച്ച സീറ്റായ എറണാകുളവും പാലക്കാടും ഐഗ്രൂപ്പുകാര്‍ക്ക് വിട്ടു കൊടുത്തത് ചൂണ്ടികാട്ടിയാണ് എ ഗ്രൂപ്പ് ഐഗ്രൂപ്പിന്‍റെ വായടപ്പിച്ചത്. ഇനി ഹൈക്കമാന്‍ഡിന്‍റെ അംഗീകാരം കൂടി കിട്ടിയാല്‍ സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.