‘ഡിസ്‍ലെക്സിയ’ ബാധിച്ച മനസ്സോ പ്രധാനമന്ത്രിയുടേത് ?. ക്രൂര തമാശയില്‍ വിവാദം കൊഴിക്കുന്നു

Print Friendly, PDF & Email

ഒരു രോഗത്തെപ്പോലും രാഷ്ട്രീയ എതിരാളിയെ അപമാനിക്കാനായി ഉപയോഗിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ പ്രതിക്ഷേധം. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഭാഗമായി ഐ.ഐ.ടി വിദ്യാര്‍ഥികളുമായുള്ള പ്രധാനമന്ത്രിയുടെ വിഡിയോ കോണ്‍ഫ്രന്‍സിങ്ങിനിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. രാഹുൽ ഗാന്ധിയെ പരിഹസിക്കാനായിരുന്നു മോദി വിവാദ പ്രസ്ഥാവനയിലൂടെ ശ്രമിച്ചത്.

കുട്ടികളില്‍ കണ്ടുവരുന്ന പഠനവൈകല്യമായ ഡിസ്‍ലെക്സിയ രോഗവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനി തയാറാക്കിയ പ്രോജക്ട് പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കുകയായിരുന്നു. ഈ പ്രോജക്ട് നാല്‍പത് വയസിനും അമ്പത് വയസിനും ഇടയിലുള്ള കുട്ടികൾക്കും പ്രയോജനപ്പെടുമോയെന്ന് മോദി പരസ്യമായി ചോദിച്ചു. പ്രയോജനപ്പെടുമെന്ന് വിദ്യാർഥി മറുപടിപറഞ്ഞതോടെ പധാനമന്ത്രിയുടെ അടുത്ത കമന്‍റ്. അങ്ങനെയാണെങ്കിൽ അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് ഇത് സന്തോഷമുണ്ടാക്കും. ഈ വിഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയകളില്‍ പ്രധാനമന്ത്രിക്കെതതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. നെൽസൺ ജോസഫ് എഴുതിയ കുറുപ്പ് വൈറല്‍ ആയിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ കളിയാക്കുന്നതോ സോണിയ ഗാന്ധിയെ കളിയാക്കുന്നതോ നിങ്ങളുടെ ഇഷ്ടം. അതിന് അർഹിക്കുന്ന അവജ്ഞയോടെ തള്ളാന്‍ ഞങ്ങള്‍ക്കറിയാം.സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗത്തെ മുന്നിലേക്ക്‌ കൊണ്ടുവരാനുള്ള മാർഗം ഒരു വിദ്യാർത്ഥി പറഞ്ഞുകൊണ്ടിരിക്കുമ്പൊ അവരെ പരിഹസിക്കുന്നതിനു തുല്യമുള്ള ” തമാശ ” പൊട്ടിക്കുന്ന നിങ്ങൾ എന്തു സന്ദേശമാണ് നല്‍കുന്നത്. ഒരു ലേണിങ്ങ് ഡിസെബിലിറ്റിയെപ്പോലും രാഷ്ട്രീയ എതിരാളിയെ അപമാനിക്കാനായി ദുരുപയോഗിക്കുന്ന പ്രധാനമന്ത്രി ഇനി എവിടെവരെ തരം താഴും. രാജ്യത്തെ പമക്കാര്‍ക്കുവേണ്ടി മാത്രമല്ല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും കഴിവ് കുറഞ്ഞവർക്കുംപാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിക്കൂടിയാണ്. അവരെ കളിയാക്കാനുള്ള ഒരു ഉപകരണമായി കാണുന്ന നേതാക്കളുള്ള നാട്ടിൽ പോളിയോ വാക്സിനെക്കാൾ പ്രാധാന്യം പ്രതിമയ്ക്കും മനുഷ്യനെക്കാൾ പ്രാധാന്യം പശുവിനുമുണ്ടാവുന്നതിൽ അദ്ഭുതമില്ലെന്നും നെൽസൺ ജോസഫ് കുറിക്കുന്നു.

ഒരു രോഗത്തെപറ്റി ഗൗരവതരമായ ചര്‍ച്ച നടക്കുമ്പോള്‍
പോലും അതിന്‍റെ ഗൗരവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ എതിരാളികളെ അടിക്കുവാനുള്ള വടിയാക്കി മാറ്റിയ പ്രധാനമന്ത്രിയില്‍ നിന്ന് എന്താണ് കൂടുതലായി പ്രതീക്ഷിക്കുവാനുള്ളതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Modi is not only insensitive. He is inhuman too. Jokes about dyslexia

Modi is not only insensitive. He is inhuman too. Here, a student speaks to him about dyslexia, explains to him what it means (Since he doesn't know). The man interrupts her and asks "Does this treatment work on 40-50 year olds?". She continues and he interrupts again "we know someone whose mother will be happy…"To crack a joke about learning disability is one thing, to use it to target a political opponent is even worse. Sad that even the IIT kids were insensitive as to laugh for this sick "joke".(Keep an eye on his facial expressions. A man so full of himself)

Публикувахте от Beef Janata Party в Неделя, 3 март 2019 г.

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares