മസൂദ് അസർ മരിച്ചുവെന്ന് മാധ്യമങ്ങള്‍ സ്ഥിരീകരിക്കാതെ പാക്ക് ഗവര്‍മെന്‍റ്

Print Friendly, PDF & Email

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചുവെന്ന് മാധ്യമങ്ങള്‍ സ്ഥിരീകരിക്കാതെ പാക്ക് ഗവര്‍മെന്‍റ്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തത് സിഎൻഎൻ ന്യൂസ് 18 ചാനലാണ്. പാക്ക് മധ്യമങ്ങളെ ഉദ്ധരിച്ചായിരുന്നു സിഎന്‍എന്‍ ന്‍റെ റിപ്പോര്‍ട്ട്.

ഇന്ന് ഉച്ച മുതലാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. എന്നാൽ എവിടെയും ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവും വന്നിട്ടില്ല. വൈകിട്ടോടെ മറ്റ് ദേശീയ മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തു. എന്നാൽ പാക് സൈന്യമോ, സർക്കാരോ ഇക്കാര്യത്തിൽ ഒരു വിശദീകരണമോ സ്ഥിരീകരണമോ നൽകിയിട്ടില്ല. അതേ സമയം ഇന്ത്യ പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രത്തിനു നേരെ നടത്തിയ വോമസേന അക്രമത്തില്‍ ആണ് മസൂദ് അസർകൊല്ലപ്പെട്ടതെന്ന് സോഷ്യല്‍‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്.

മസൂദ് അസര്‍ മരിച്ചിട്ടില്ലന്നും വൃക്കരോഗത്തിന് ചികിത്സയിലാണെന്നും ജയ്ഷെ മുഹമ്മദിന്‍റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയിൽ പറയുന്നു എന്നാൽ. ഈ പ്രസ്താവന ജയ്ഷെ മുഹമ്മദിന്‍റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്നും എഴുന്നേറ്റ് നടക്കാൻ പോലും വയ്യെന്നും ചികിത്സയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു.

.