മലക്കം മറിഞ്ഞ് പ്രധാന സാക്ഷിയായ ഇടവക വികാരി
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീയ്‌ക്കൊപ്പം നിന്ന
ഇടവക വികാരിമലക്കം മറിഞ്ഞു. കന്യാസ്ത്രീ പീഡന പരാതി അദ്യം പറയുകയും ഉപദേശം തേടുകയും ചെയ്ത കോടനാട് പള്ളി ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്ബിലാണ് മറുകണ്ടം ചാടിയത്. പരാതിക്കാരിയായ കന്യാസ്ത്രീ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഫാദര്‍ നിക്കോളാസിനോടാണ് ആദ്യം പറഞ്ഞത്. ബിഷപ്പിനെതിരെ പരാതി കൊടുക്കുവാന്‍ കന്യാസ്ത്രീയ ആദ്യം ഉപദേശിച്ച നിക്കോളാസ് പിന്നീട് പൊലീസിന് നല്‍കിയ മൊഴിയിലും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു.
ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയ വൈദികന്‍, കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുന്‍പ് ബിഷപ്പിനെതിരായി കന്യാസ്ത്രീയുടെ പക്കലുള്ള തെളിവുകളില്‍ ചിലതു താന്‍ കണ്ടു എന്നു പറഞ്ഞ വികാരിയാണ് ഇന്ന് ബിഷപ്പിനൊപ്പം എന്ന് പ്രഖ്യാപിച്ച് മലക്കം മറിഞ്ഞത്. ബിഷപ്പിനെതിരെ പരാതി കൊടുക്കുവാന്‍ കന്യാസ്ത്രീയ ആദ്യം ഉപദേശിച്ച ഈ
എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് നാളെ ചോദ്യം ചെയ്യാനിരിക്കെ വൈദികന്റെ കാലുമാറല്‍ മൂലം ശക്തമായ ഒരു സാക്ഷിയെയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. കന്യാസ്ത്രീ ഇതുവരെ തെളിവ് തന്നെ കാണിച്ചിട്ടില്ലെന്നും തെരുവില്‍ ഇറങ്ങുന്നതിനു മുമ്പ് തെളിവ് പൊലീസിനു നല്‍കാതെ സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത കന്യാസ്ത്രീകള്‍
സഭാശത്രുക്കളാണെന്നും ഫാ.നിക്കോളാസ് മണിപ്പറമ്ബില്‍ പറഞ്ഞു കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്കിടയിലെ പ്രസംഗത്തിലും ഫാ. നിക്കോളാസ് കന്യാസ്ത്രീയെ വിമര്‍ശിച്ചിരുന്നു

