ഫ്രാങ്കോയെ അറസ്റ്റ് ചെയ്യില്ല. ചോദ്യം ചെയ്യല്‍ നാളെ വൈക്കത്ത്
ജലന്തര്‍ രൂപത ബിഷപ്പ് ഫ്രങ്കോ മുളയ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 25ാം തീയതിയിലേക്ക് മാറ്റവച്ച സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് തീരുമാനം ആകുന്നതുവരെ ഫ്രാങ്കോയെ അറസ്റ്റുചെയ്യില്ല എന്ന തീരുമാനത്തില്‍ കേരളപോലീസ്. ജമ്യാപേക്ഷ ഹൈക്കോടതി മുമ്പാകെ വന്ന സ്ഥിതിക്ക് അതിന്റെ തീരുമാനം അറിഞ്ഞതിനു ശേഷം മാത്രമേ അറസ്റ്റും മറ്റു തുടര്‍ നടപടികളും ഉണ്ടാകുകയുള്ളു എന്നാണ് കേരള പോീസിന്റെ തീരുമാനം.
ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 25ാംതീയതിയിലേക്ക് മാറ്റിവച്ചപ്പോള്‍ ഫാങ്കോയുടെ അഭിഭാഷകര്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന വാദം പോലും ഉന്നയിച്ചില്ല. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യില്ല എന്ന ഉറപ്പ് പോലീസ് മേധാവികളില്‍ നിന്നോ ആഭ്യന്തര വകുപ്പിലെ ഉന്നതിരില്‍ നിന്നോ മുന്‍കൂട്ടി ലഭിച്ചതിനാലാണ് അഭിഭാഷകര്‍ കോടിതിയില്‍ ഇത്തരം ഒരുനിലപാട് എടുത്തതെന്ന് കരുതുന്നു. അത്തരം ഒരു വാദം കോടതിയില്‍ ഉന്നയിച്ചാല്‍ ഒരു പക്ഷെ കോടതി ആവശ്യമെന്നുകണ്ടാല്‍ അറസ്റ്റ് ചെയ്യാന്‍ പലീസിനു അധികാരം ഉണ്ട് എന്ന അഭിപ്രായപ്പെട്ടാല്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബ്ബന്ധിതമാകുമായിരുന്നു. അത്തരം ഒരു സാഹചര്യം ആണ് വിദഗ്ധമായി ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
യാതൊരുവിധ നിബന്ധനകളുമില്ലാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ നീട്ടിവച്ചപ്പോള്‍ പോലീസിന്റെ മുമ്പില്‍ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒന്നാമത്തെ വഴി ഫ്രാങ്കോയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുക. മറ്റൊന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയ സ്ഥിതിക്ക് അക്കാരണം പറഞ്ഞ് ചോദ്യം ചെയ്ത് വിട്ടയക്കുക. പോലീസും ആഭ്യന്തരവകുപ്പും രണ്ടാമത്തെ വഴി തിരഞ്ഞെടുത്തതോടെ ഫ്രാങ്കോയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല എന്ന കാര്യം ഉറപ്പായി.
അതോടെ ബിഷപ്പ് സ്ഥാനത്തുനിന്ന് തല്‍ക്കാലം വിരമിച്ച് കേരളത്തിലേക്ക് കളം മാറ്റി ചവുട്ടിയ ഫ്രാങ്കോയ്ക്ക് നേരിട്ട് കേസില്‍ ചരടുവലികള്‍ നടത്തുവാനും തെളിവുകള്‍ നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിക്കുവാനും കഴിയും. അതിന്റെ ഒന്നാമത്തെ തളിവാണ് കേസിലെ പ്രധാന സാക്ഷിയായ പരാതിക്കാരിയുടെ ഇടവക വികാരിയായ ഫാ. നിക്കോളാസിന്റെ മലക്കം മറിച്ചില്‍.