മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

Print Friendly, PDF & Email

ജമ്മുകശ്മീരിലെ കത്‌വ ഗ്രാമത്തിലെ എട്ടുവയസുകാരി ആസിഫ ബാനോ
കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍. രസാന ഗ്രാമത്തിലെ നാടോടികളായ ബഖര്‍വാല്‍ മുസ്ലീംകളെ ആട്ടിയോടിക്കാന്‍ വേണ്ടിയാണ് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നത്. അതിനു കാരണമായി പറയുന്നതാകട്ടെ ബഖര്‍വാല്‍ മുസ്ലീംകള്‍ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായവാദവും. മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, മകന്‍ വിശാല്‍, മരുമകന്‍(പ്രായപൂര്‍ത്തി ആയിട്ടില്ല), സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുട്ട, കോണ്‍സ്റ്റബിള്‍ പര്‍വേശ് കുമാര്‍ എന്നിങ്ങനെ എട്ടു പ്രതികള്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 22 സാക്ഷികളേയും അന്വേഷണ തെളിവുകളേയും അടിസ്ഥാനമാക്കി ജില്ല ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് രമേഷ് കുമാര്‍ തയ്യാറാക്കി ചീഫ് ജുഡീഷ്യല്‍ മജിസ്‌റ്റ്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 15 പേജുകളുള്ള കുറ്റപത്രത്തില്‍ ഐഎസ് തീവ്രവാദികളേപോലും ലജ്ജിപ്പിക്കുന്ന സമാനതകളില്ലാത്ത കൊടും പീഢനങ്ങളുടെ കഥകളാണ്പറയുന്നത്.

ജനുവരി 10 നാണ് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. അന്നുതന്നെ ഹിരാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി ഫയല്‍ ചെയ്തു. കുതിരകളെ മേയ്ക്കുന്നതിനായി ഉച്ചക്ക് 12.30 ന് പോയ പെണ്‍കുട്ടി തിരികെ വന്നില്ലെന്നായിരുന്നു പരാതി. നാല് മണിയോടെ കുതിരകള്‍ മടങ്ങിയെത്തി യിരുന്നു. ജനുവരി 17 ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

റസാന ഗ്രാമത്തിലെ ദേവിസ്ഥാന്‍ (ചെറിയ ക്ഷേത്രം)ത്തിന്റെ മേല്‍നോട്ടക്കാരായ സഞ്ജി റാം ആണ് കുട്ടിയെ തട്ടികൊണ്ട് പോകുന്നത് മുതല്‍ കൊലപാതം വരെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. ജനുവരി ആദ്യവാരത്തില്‍ ഗൂഢാലോചന നടത്തിയ റാം മരുമകനും സ്‌പെഷ്യല്‍ പോലീസ് ഓഫീസറുമായ ദീപക് ഖജൂരിയയുമായി ബന്ധപ്പെട്ടു. ഖജൂരിയക്കും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മരുമകനും റാം പ്രത്യേക ദൗത്യം ഏല്‍പ്പിച്ചു. കൗമാരക്കാരനെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ചുമതലപ്പെടുത്തിയത്. വനത്തിലേക്ക് കുതിര ഓടിപ്പോയി എന്നുപറഞ്ഞ് പെണ്‍കുട്ടിയെ വനഭാഗത്തേക്ക് തന്ത്രപൂര്‍വ്വം കൊണ്ടുവരുകയായിരുന്നു. അപടം മണത്ത പെണ്‍കുട്ടി ഓടിപോകാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടിയെ ബലമായി ക്ഷേത്രത്തിലെത്തിച്ചു. ബാക്കി പദ്ധതി നടപ്പിലാക്കിയത് സ ഞ്ജി റാമും ഖജൂരിയയും, അടുത്ത സുഹൃത്തായ പര്‍വേശ് കുമാറും ചേര്‍ന്നാണ്. ക്ഷേത്രത്തിലെ ദേവസ്ഥാനത്താണ് പെണ്‍കുട്ടിയെ ഒരാഴ്ചക്കാലം ഒളിപ്പിച്ചതും തുടര്‍ച്ചയായി മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചു വന്നിരുന്നതും എന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാര്‍ ക്ഷേത്രപരിസരത്തെ എത്തിയെങ്കിലും ക്ഷേത്ര ഭരണ ചുമതലയുള്ള സഞ്ജിറാം കുട്ടി എ ങ്ങോട്ടെങ്കിലും ഓടി പോയതായിരിക്കും എന്നു പറഞ്ഞ് അന്വേഷണസംഘത്തെ മടക്കുകയായിരുന്നു. ഈ ക്രൂരകൃത്യം നടത്തുന്നതിന് വേണ്ടി സഞ്ജി റാമിന്റെ മകനെ മീററ്റില്‍ നിന്നും വിളിച്ചു വരുത്തി.

ജനവരി 15ന് കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളാന്‍ സഞ്ജുറാം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തായാത്ത പ്രതിയും മന്നുവും ഖജൂരിയയും ചേര്‍ന്ന് ദേവസ്ഥാനത്ത് നിന്ന് ഒരു വനപ്രദേശത്തെ ഒരു കലുങ്കിന്റെ അടിയിലേയ്ക്ക് ബോധരഹിതയായ പെണ്‍കുട്ടിയെ കൊണ്ടുപോയി. അവിടെ വച്ച് കൊല്ലുന്നതിന് തൊട്ടുമുമ്പ് മറ്റ് പ്രതികളെ മാറ്റിനിര്‍ത്തി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപ് ഖജൂരിയ  പെണ്‍ കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. പിന്നീട് പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്‍ ക്കൊണ്ട് കഴുത്തുഒടിച്ചു. എന്നിട്ടും ആ കുട്ടിമരിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് അവളുടെ ഷാള്‍കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിച്ചു മരണം ഉറപ്പിക്കുകയായിരുന്നു. കിരാത സംഭവത്തിലെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്ത െ്രെകം ബ്രാഞ്ച് കേസ് മൂടിവെക്കാന്‍ സഹായിച്ച ആനന്ദ് ദത്ത, തിലക് രാജ് എന്നീ പോലീസുകാരേയും കസ്റ്റഡിയിലെടുത്തു.

കത്‌വ കേസിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്ത കര്‍ വന്‍ പ്രക്ഷോഭമാണ് സംഘടപ്പിച്ചത്. അതിനായി ഹിന്ദു എക്താ മഞ്ചുണ്ടാക്കി കുറ്റവാളികള്‍ക്കായി തെരുവിലിറങ്ങി ദേശീയ പതാക വീശിയായിരുന്നു പ്രതിക്ഷേധ പ്രകടനം. പ്രതിഷേധക്കാരുടെ യോഗ ത്തില്‍ കാശ്മീര്‍ ഭരണത്തില്‍ പങ്കാളികളായ ബിജെപിയുടെ 2 മന്ത്രിമാരാണ് പ്രസംഗിച്ചത്. വനംമന്ത്രി ചൗധരി ലാല്‍ സിങ്ങും വാണിജ്യ വ്യവസായ വകുപ്പുമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയും. കേസിനു തുരങ്കം വയ്ക്കാന്‍ പോലീസില്‍ തന്നെ ആളുകളുണ്ടായിരുന്നു. വക്കീലന്മാരും കുറ്റവാളികള്‍ക്കു പിന്തുണയുമായി തെരുവിലിറങ്ങി. കുറ്റപത്രം സമര്‍പ്പിക്കുവാനായി കോടതിയിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കാതെ തടയുവാനുള്ള ശ്രമം പോലും വക്കീലന്മാരുടെ ഭാഗത്തുനിന്നുണ്ടായി.

രസാന ഗ്രമത്തിലുള്ള ബഖര്‍വാല്‍ മുസ്ലീംകളെ ഇല്ലാതാക്കാന്‍ വേണ്ടി നടത്തിയ ക്രൂരകൃത്യമാണ് എട്ടുവയസുകാരിയുടെ കൊലപാതകം. ബഖര്‍വാല്‍ മുസ്ലീംകളോടുള്ള അടങ്ങാത്ത വിരോധമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് നയിച്ചത്. സഞ്ജി റാം തന്റെ സമുദായത്തില്‍പ്പെട്ടവരോട് ബഖര്‍വാല്‍ മുസ്ലീംകളെ ഇല്ലാതാക്കണം എന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. സംഭവത്തിനു ശേഷം കേസ് മൂടിവെക്കാനും തങ്ങളെ രക്ഷിക്കാനും റാം പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നാല് ലക്ഷം രൂപയാണ് കൈകൂലിയായി നല്‍കിയത്. അതിനാല്‍ പെണ്‍കുട്ടിയെ ഒളിപ്പിച്ച സ്ഥലം അറിയാമായിരുന്നിട്ടും പോലീസ് നിശബ്ദത പാലിക്കുകയായിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

Leave a Reply