ദുരന്തം പേമാരിയായി . കേരളത്തില്‍ റെഡ് അലര്‍ട്ട്
നാളിതു വരെ കാണാത്ത് കനത്ത പേമാരിയില്‍ മുങ്ങി കേരളം. വ്യാപകമായ നാശനഷ്ടങ്ങളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായിരിക്കുന്നത്. വ്യാപകമായ ഉരുള്‍ പൊട്ടലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ മരണം 22 കഴിഞ്ഞു. അതിശക്തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടും മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആയിരിക്കും. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ആദ്യമായി ഇടുക്കി ഡാം തുറന്നു. ഇന്നലെ പകല്‍ 12.30ഓടെ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാംമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത് നാലു മണിക്കൂര്‍ നേരത്തേക്ക് ട്രയല്‍ റണ്‍ എന്ന നിലയില്‍ തുറന്നു. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് തുറന്നത്. 12.30ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ 2399.04 അടിയായിരുന്നു ജലനിരപ്പ്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുന്നത്. നാല് മണിക്കൂറിലെ ട്രയല്‍ റണ്ണിന് ശേഷവും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ഷട്ടര്‍ രാത്രി മുഴുവന്‍ തുറന്നുവെക്കാന്‍ തീരുമാനമായി. 2400.38 അടിയാണ് നിലവില്‍ ഡാമില്‍ ജലനിരപ്പ്. ഡാമിലേക്ക് ശക്തമായ നീരൊഴിക്കുള്ളതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഇന്നു തുറക്കും. ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറന്നുവിടുന്നത്. 1981 ലായിരുന്നു ആദ്യം. സംസ്ഥാനത്ത് ഇപ്പോള്‍ 24 അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്.
അതിനിടെ കനത്ത മഴയിലുണ്ടായ ഉരള്‍പൊട്ടലിലും അപകടങ്ങളിലുമായി സംസ്ഥാനത്ത് 22 പേര്‍ ഇതുവരെ മരിച്ചു. നാല് പേരെ കാണാതായതായും സ്ഥിരീകരണം ഉണ്ട്. എണ്ണായിരത്തോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ട്.
അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ഏറ്റവും കൂടുതല്‍ ആള്‍നാശം സംഭവിച്ചത് ഇടുക്കി ജില്ലയിലാണ്. ഇവിടെ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 പേരും മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. വയനാട്ടിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍ പൊട്ടി ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. അടിമാലി മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്ക് പുലര്‍ച്ചെ രണ്ട് മണിയോടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഹസ്സന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയ ഫാത്തിമ, നിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഹസന്‍ കോയയും ബന്ധു സൈനുദ്ദീനും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. നിലമ്പൂരി? ആഢ്യ?പാറക്ക് മുകളില്‍ ചെട്ടിയാര്‍ പാറയില്‍ ഉരുള്‍പൊട്ടി, ആറു പേര്‍ മരിച്ചു. അഞ്ചു പേരുടെ മൃതദേഹങ്ങ? കണ്ടെടുത്തു. പറമ്പാട കുഞ്ഞി (56), മരുമക്കള്‍ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), കുഞ്ഞിയുടെ സഹോദരി പുത്രന്‍ മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ 8.30 ഓടെ കണ്ടെത്തിയത്.കുഞ്ഞിയുടെ മകള്‍ സുബ്രഹ്മണ്യനെ (30) കണ്ടെത്തിയിട്ടില്ല.
മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകി. ഊര്‍ങ്ങാട്ടിരി, അരീക്കോട് പഞ്ചായത്തുകളിലെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും വെള്ളം കയറി വ്യാപക നാശനഷ്ടം. അരീക്കോട്ടെ പൂങ്കുടിയില്‍ 130 വീടുകള്‍ വെള്ളം ചുറ്റപ്പെട്ട അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി അവധി പ്രഖ്യാപിച്ചു. നിലമ്പൂര്‍ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകള്‍, കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചത്ഇടമലയാറില്‍ നിന്നുള്ള വെള്ളം ആലുവ ഭാഗത്തേക്ക് എത്തിയതോടെ എറണാകുളം ജില്ലയിലെ പെരിയാറിന്റെ തീരങ്ങളില്‍ താഴ്ന്നപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. നെടുമ്പാശേരി വിമാനതാവളത്തിന് സമീപം ചെങ്ങല്‍ തോടിനാല്‍ ചുറ്റപ്പെട്ട തുറവുകര ഭാഗം ഒറ്റപ്പെട്ടു. പ്രദേശവാസികള്‍ സുരക്ഷിതമാര്‍ഗം തേടി തുടങ്ങി.
കണ്ണൂര്‍ ജില്ലയിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി സ്ഥങ്ങളില്ല# ഉരുള്‍ പൊട്ടി മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം രണ്ട് സംഘങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.

