പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെ. എസ് ചിത്രയ്ക്ക് പത്മഭൂഷൻ
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെ. എസ് ചിത്രയ്ക്ക് പത്മഭൂഷൻ പുരസ്കാരവും എസ്. പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചു.മലയാളിയുടെ പ്രിയഗായിക ഗായിക കെ.എസ്.ചിത്ര ഉള്‍പ്പെടെ 10 പേരാണ് ഇത്തവണ പദ്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായത്. തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന്‍ അർഹയായി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് പത്മവിഭൂഷൺ ലഭിച്ചു. 102 പേരാണ് ഇത്തവണ പദ്മ പുരസ്കാരത്തിന് അര്‍ഹരായത്.
കേരളത്തില്‍നിന്നു ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന് മാധവന് നമ്പ്യാര്‍, ബാലന് പൂതേരി, തോല്പാവക്കൂത്ത് കലാകാരന് കെ.കെ.രാമചന്ദ്ര പുലവര്‍, ഡോക്ടര്‍ ധനഞ്ജയ് സുധാകര്‍ എന്നിവര്‍ പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ ശേഖരിച്ച് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച, കാഴ്ചശക്തി ഇല്ലാത്ത വ്യക്തിയാണ് ബാലന് പൂതേരി.