BUSSINESSNEWS MAIN

ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിക്കുന്നു. ലയിപ്പിച്ച് രക്ഷപ്പെടുത്തുവാന്‍ നീക്കം

നാല് ബാങ്കുകളെ ലയിപ്പിക്കുവാന്‍ നീക്കം ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ, ഒറിയന്റ്ല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, സെന്ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ നാല് പൊതു മേഖല ബാങ്കുകളെ ലയിപ്പിക്കുവാന്‍ നീക്കം. ബാങ്കുകളുടെ കിട്ടാകടങ്ങള്‍ പെരുകുന്നതാണ് ലയന നീക്കം സജീവമാക്കുവാന്‍ കാരണം. 21, 246.38 കോടി രൂപയായിരുന്നു കഴിഞ്ഞ മാര്‍ച്ചലവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ ഈ ബാങ്കുകളുടെ സംയക്ത നഷ്ടം. ഐഡിബിഐ 8237.38കോടി, ഒറിയന്റല്‍ 5871.74കോടി, സെന്‍ട്രല്‍ ബാങ്ക് 5104.91കോടി, ബാങ്ക് ഓഫ് ബറോഡ 2431.81കോടി എന്നിങ്ങനെയാണ് ഓരോ ബാങ്കിന്റേയും നഷ്ടം.

ലയനം വഴി ബാങ്കു ബ്രാഞ്ചുകളുടെ എണ്ണവും അതോടൊപ്പം ചിലവും കുറക്കുവാന്‍ കഴിയുമെന്നും അതിലൂടെ ബാങ്കുകളുടെ നഷ്ടം കുറക്കുവാന്‍ കഴിയുമെന്നുമാണ് ഗവര്‍മെന്റ് കണക്കുകൂട്ടുന്നത്. അതോടൊപ്പം ബാങ്കുകളുടെ ഓഹരികള്‍ വിറ്റ് നഷ്ടം നികത്തുവാനും ഗവര്‍മ്മെന്റ് പദ്ധതിയിടുന്നു. ഓഹരികള്‍ വിദേശീയവും സ്വദേശിയവുമായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുവാനുള്ള നീക്കമാണുള്ളത്. ഐഡിബിഐ ബാങ്കിന്റെ 51ശതമാനം ഓഹരികള്‍ വില്‍ക്കുന്ന നടപടികള്‍ പൂരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ മെയ് 25നു ചേര്‍ന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ബാങ്കിന്റെ അംഗീകൃത മൂലധനം 4500 കോടി രൂപയില്‍ നിന്ന് 8000 കോടിയായി വര്‍ദ്ധിപ്പിച്ചിരുന്നു.

സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിനു ശേഷം നടക്കുന്ന രണ്ടാമത്തെ വലിയ ബാങ്ക് ലയനത്തിനാണ് അണിയറയില്‍ നീക്കം സജീവമായിരിക്കുന്നത്. ഈ ലയനം സാദ്ധ്യമായാല്‍ 16.58 ലക്ഷം കോടിരൂപയുടെ ആസ്തിയോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു തൊട്ടുപിന്നില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും.

0