മന്ത്രിസഭാ വികസനം: കോണ്‍ഗ്രസും ജെ.ഡി.എസും ധാരണയില്‍
കര്‍ണാടകത്തിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച് കോണ്‍ഗ്രസും ജെ.ഡി.എസും ധാരണയിലെത്തി. ധനകാര്യ വകുപ്പ് ജെഡിഎസ് ന് ളബിക്കുമ്പോള്‍ മറ്റൊൊരു സുപ്രധാന വകുപ്പായ ആഭ്യന്തരം കോണ്‍ഗ്രസിന് ലഭിക്കും. മുഖ്യമന്ത്രി കുമാരസാമി തന്നെ ധനകാര്യം കൈവശം വയ്ക്കുമ്പോള്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര ആയിരിക്കും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക. അഞ്ചുതവണ യോഗം ചേര്‍ന്ന ശേഷമാണ് വിട്ടുവീഴ്ചകള്‍ക്കു ശംഷം കോണ്‍ഗ്രസും ജെ.ഡി.എസും മന്ത്രിസഭാ വികസനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്. 2ആഭ്യന്തരം ഉള്‍പ്പെടെ 22 വകുപ്പുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ പ്രധാന വകുപ്പുകളായ ധനകാര്യം, എക്‌സൈസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം എന്നിവയടക്കം 12 വകുപ്പുകളാവും ജെ.ഡി.എസിന് ലഭിക്കുക. ഇതോടൊപ്പം ഇരുപാര്‍ട്ടികളിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. മാസത്തില്‍ ഒരു തവണയെങ്കിലും കമ്മിറ്റി യോഗംചേരും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാവും സമിതിയുടെ അധ്യക്ഷന്‍. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്നും ഇര…
ജെ.ഡി.എസിന് ലഭിക്കുന്ന വകുപ്പുകള്‍:
1. ഇന്‍ഫര്‍മേഷന്‍
2. ധനകാര്യം എക്‌സൈസ്
3. പി.ഡബ്ല്യു.ഡി
4. ഊര്‍ജം
5. സഹകരണം
6. ടൂറിസം
7. വിദ്യാഭ്യാസം
8. മൃഗസംരക.ക്ഷണം, ഫിഷറീസ്
9. ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍
10. ചെറുകിട വ്യവസായം
11. ഗതാഗതം
12. ചെറുകിട ജലസേചനം.
കോണ്‍ഗ്രസിന് ലഭിക്കുന്ന വകുപ്പുകള്‍:
1. ആഭ്യന്തരം
2. ജലസേചനം
3. ബെംഗളൂരു നഗരവികസനം
4. വ്യവസായം
5.ആരോഗ്യം
6. റവന്യൂ
7. നഗരവികസനം
8. ഗ്രാമവികസനം
9. കൃഷി
10. ഭവനനിര്‍മാണം
11. മെഡിക്കല്‍ വിദ്യാഭ്യാസം
12. സാമൂഹ്യക്ഷേമം
13. വനം, പരിസ്ഥിതി
14. തൊഴില്‍
15. ഖനനം, ഭൂഗര്‍ഭശാസ്ത്രം
16. വനിതാ, ശിശുക്ഷേമം
17. ഭക്ഷ്യം, സിവില്‍സപ്ലൈസ്
18. ഹജ്ജ്, വഖഫ്, ന്യൂനപക്ഷകാര്യം
19. നിയമം, പാര്‍ലമെന്ററികാര്യം
20. ശാസ്ത്രസാങ്കേതികം
21. സ്‌പോര്‍ട്‌സ്, യുവജനക്ഷേമം
22. തുറമുഖം.