INDIANEWS MAIN

എടപ്പാള്‍ പീഡനം: കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററിൽ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അമ്മയും ഒപ്പമുണ്ടായിരുന്നെന്നാണ് വിവരം. പീഡനത്തിന് ഒത്താശ ചെയ്തെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കേസിൽ പ്രതിചേർത്തത്.

നേരത്തെ, പീഡനത്തിന് ഇരയായ പെൺകുട്ടിയെ മഞ്ചേരിയിലെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൊയ്‌തീൻകുട്ടിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും. ഇയാളെ സംഭവം നടന്ന എടപ്പാളിലെ തിയറ്ററിലെത്തിച്ച് ഇന്നുതന്നെ തെളിവെടുക്കാനാണ് തീരുമാനം.

0