വൈകിയുദിക്കുന്ന വിവേകം. 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയെന്ന് അംഗീകരിച്ച് സിപിഎം.

Print Friendly, PDF & Email

അങ്ങനെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 74 വര്‍ഷത്തിനു ശേഷം സിപിഎം മറ്റൊരു തെറ്റുകൂടി തിരുത്തുന്നു. രാജ്യത്തിന്‍റെ ർ75-ാം സ്വതന്ത്യദിനത്തില്‍ ഓഗസ്റ്റ് 15ന് എല്ലാ പാര്‍ട്ടി ഓഫീസിലും ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്ട്ടി (മാര്‍ക്സിസ്റ്റ്). സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ എന്താണ് അത്ഭുതം എന്നല്ലേ. സിപിഎം സംമ്പന്ധിച്ചിടത്തോളം ഇതൊരത്ഭുതം തന്നെയാണ്. കാരണം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന് ഇതുവരെയായിട്ടും വിശ്വസിക്കാത്ത ഇന്ത്യയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം. അതിനാല്‍ തന്നെ അവര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ഔദ്യോഗികമായി ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ല. ആ നിലപാടാണ് സിപിഎം ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. എല്ലാ പാര്‍ട്ടി ഓഫീസുകളിലും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള നിര്‍ദ്ദേശം പാര്‍ട്ടി ഔദ്യോഗികമായി തന്നെ അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. അതായത് രാജ്യത്തിന്‍റെ സ്വതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സിപിഎം ഇന്ത്യക്ക് സ്വതന്ത്യം കിട്ടി എന്ന് അംഗീകരിക്കുവാന്‍ 74 വര്‍ഷം വേണ്ടി വന്നിരിക്കുന്നു!!!.

1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാർട്ടി നേതാവ് ബി ടി രണദിവെയുടെ നേതൃത്വത്തിൽ പ്രചരിപ്പിച്ചു. 74 വർഷങ്ങൾക്കു ശേഷം ഇന്ന് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറയുന്നു, ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ഓഫീസുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുമെന്ന്. വൈകിവരുന്ന വിവേകം സിപിഎംന് പുത്തിരിയല്ല. അല്ല, വൈകിമാത്രമേ സിപിഎംന് വിവേകം വരുകയുള്ളൂ എന്നതാണ് സത്യം. അങ്ങനെ വിവേകം ഉദിക്കുന്നതിനും അവര്‍ക്ക് സ്വന്തമായി ഒരു കാലിക ചക്രമുണ്ട്. 35 വർഷം, 60 വർഷം, 74 വർഷം… ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം മണ്ടത്തരങ്ങൾ തിരിച്ചറിയാൻ എടുത്ത ഏകദേശ സമയമാണിത്.

സ്വാതന്ത്ര്യം കിട്ടിയപ്പോൾ, ആദ്യം പീ. സീ.ജോഷിയുടെ നേതൃത്വത്തിൽ അത് കോൺഗ്രസിന്റെ നേട്ടമായി അംഗീകരിച്ചെങ്കിലും, ഒരു വർഷം കഴിഞ്ഞപ്പോഴേക്കും,48 ൽ രണദിവെയുടെ പാർട്ടി, സ്വാതന്ത്ര്യം ഇനിയും വിപ്ലവത്തിലൂടെ വരാനിരിക്കുന്നതേയുള്ളൂ വെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ സാമ്രാജ്യത്വ സേവ ചെയ്യുന്ന മൂരാച്ചി പാർട്ടി ആയി മുദ്രകുത്തുകയും ചെയ്തു. 51 ൽ സ്റ്റാലിന്റെ ആഹ്വാന പ്രകാരം, തെരഞ്ഞെടുപ്പൊക്കെ വെറും അടവ് നയമാണെന്നും, ഞങ്ങൾക്ക് പാർലമെൻററി ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും, ആത്യന്തിക ലക്‌ഷ്യം വിപ്ലവം മാത്രമാണെന്നും പ്രഖ്യാപിച്ചു. എന്തൊരു പാർട്ടി !. കാത്തിരിക്കുക, വിപ്ലവം അതിവിദൂരമല്ലെന്ന് അവരിപ്പോഴും വിശ്വസിക്കുന്നണ്ടാവാം!!. എന്നിട്ട് അവകാശപ്പെടുന്നതോ തങ്ങളില്ലങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഓട്ടവീണ മണ്‍കുടം പോലെ ആയിതീരുമെന്നും!!!. എന്നിട്ട്, സ്വാതന്ത്ര്യ സമരത്തില്‍കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കു കണ്ടെത്തുവാനുള്ള ഗവേഷണത്തിലാണ് സിപിഎം.

1943ൽ കമ്യൂണിസ്റ്റുകാർ നേതാജി സുഭാഷ് ചന്ദ്രബോസിനെ ജപ്പാനിലെ ടോജോയുടെ നായ, ടോജോയുടെ കഴുത, ടോജോയുടെ മുഖംമൂടി, ജർമനിയിലെ ഗീബൽസിന്റെ നായ എന്നിങ്ങനെ വിശേഷിപ്പിച്ച് അപമാനിച്ചിരുന്നു. 35 വർഷങ്ങൾക്കു ശേഷം, തങ്ങൾക്ക് തെറ്റുപറ്റിയെന്നും നേതാജിയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കുറ്റസമ്മതം നടത്തി. വീണ്ടും 25 വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജി മാപ്പുപറഞ്ഞു.

ഏറ്റവും വലിയ തമാശ.. എപ്പോഴും ചരിത്രപരമായ മണ്ടത്തരങ്ങൾ കാണിക്കുന്നതിലും, പരസ്പര വിരുദ്ധമായ നിലപാടുകൾ എടുക്കുന്നതിലും മുൻപിലായ പർട്ടി, 42 ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചപ്പോൾ അതിനെ തള്ളിപ്പറയുവാന്‍ നിര്‍ബ്ബന്ധിതരായി. കാരണം, രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ ബ്രിട്ടനുമായി സഖ്യമുണ്ടാക്കിയപ്പോൾ, എന്ത് നിലപടെടുക്കും? ഇന്ത്യയെ അടക്കി ഭരിക്കുന്ന കൊളോണിയൽ ശക്തിയായ ബ്രിട്ടനോടൊപ്പം ചേരണമോ ? ഒട്ടും സംശയമുണ്ടായില്ല.. കടന്നു കയറി ഇന്ത്യക്കാരെ അടിമകളാക്കി വെച്ചിരിക്കുന്ന ‘ബ്രിട്ടനോടൊപ്പം ചേരാം! സ്വാതന്ത്ര്യ സമരമൊന്നും അന്ന് കമ്മ്യൂണിസ്റ്റുകൾക്കു പ്രശ്നമായിരുന്നില്ല. സ്റ്റാലിൻ എന്ത് നിലപാട് എടുക്കുന്നുവോ ‘അത് തന്നെ നമ്മളുടേതും’! എന്നിട്ട് പുറത്തുവിടുന്നതോ, ഇന്ത്യക്കു സ്വാതന്ത്ര്യം വാങ്ങി കൊടുത്തത് ഞങ്ങളാണെന്ന മട്ടിലുള്ള ദേശസ്നേഹ ഗീർവാണവും. എന്നിട്ടിപ്പോള്‍ സ്വാതന്ത്യ സമരത്തില്‍ കമ്യൂണിസ്റ്റ് പങ്ക് എന്തെന്ന് കണ്ടെത്താന്‍ ഭൂതകണ്ണാടിയുമെടുത്ത് ഗവേഷണത്തിലാണ് പാര്‍ട്ടി.

സ്വാതന്ത്ര്യം കിട്ടിയപ്പോൾ, ആദ്യം പീ.സീ.ജോഷിയുടെ നേതൃത്വത്തിൽ അത് കോൺഗ്രസിന്റെ നേട്ടമായി അംഗീകരിച്ചെങ്കിലും, ഒരു വർഷം കഴിഞ്ഞപ്പോഴേക്കും,48 ൽ രണദിവെയുടെ പാർട്ടി, സ്വാതന്ത്ര്യം ഇനിയും വിപ്ലവത്തിലൂടെ വരാനിരിക്കുന്നതേയുള്ളൂ വെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ സാമ്രാജ്യത്വ സേവ ചെയ്യുന്ന മൂരാച്ചി പാർട്ടി ആയി മുദ്രകുത്തുകയും ചെയ്തു ! 51 ൽ സ്റ്റാലിന്റെ ആഹ്വാന പ്രകാരം, തെരഞ്ഞെടുപ്പൊക്കെ വെറും അടവ് നയമാണെന്നും, ഞങ്ങൾക്ക് പാർലമെൻററി ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും, ആത്യന്തിക ലക്‌ഷ്യം വിപ്ലവം മാത്രമാണെന്നും പ്രഖ്യാപിച്ചു… എന്തൊരു പാർട്ടി !. കാത്തിരിക്കുക, വിപ്ലവം അതിവിദൂരമല്ലെന്ന് അവരിപ്പോഴും വിശ്വസിക്കുന്നണ്ടാവാം !!

ഇന്ത്യ ചൈന യുദ്ധത്തില്‍ പ്രത്യയശാസ്ത്ര പരമായ ഇതേ പ്രതിസന്ധിയില്‍ വീണ്ടും പെട്ടു ഈ രാജ്യസ്നേഹികള്‍. അന്ന് ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന പ്രദേശത്തിനുവേണ്ടിയുള്ള യുദ്ധം എന്നൊക്കെ പറഞ്ഞ് തടിതപ്പിയെങ്കിലും അക്സായിചിന്‍ മേഖലയിലെ വലിയൊരു പ്രദേശം ചൈന കൈവശപ്പെടുത്തിയതിന്‍റെ ശരിതെറ്റുകള്‍ ഇതുവരേയും കണ്ടെത്തിയിട്ടില്ല. ലക്ഷണം കണ്ടിട്ട് 2036 മ്പോഴേക്കും സിപിഎം തങ്ങളുടെ നിലപാട് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം, കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന ഒരു കുറ്റസമ്മതം 2120ലും പ്രതീക്ഷിക്കാം.

  •  
  •  
  •  
  •  
  •  
  •  
  •