കലാശാല ബാബു അന്തരിച്ചു
കൊച്ചി: പ്രമുഖ സിനിമാ താരം കലാശാല ബാബു അന്തരിച്ചു. രാത്രി പന്ത്രണ്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. കഥകളി ആചാര്യനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍നായരുടെയും പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.
കോളേജിൽ പഠിച്ചിരുന്ന കാലത്ത് തന്നെ റേഡിയോ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 1977-ൽ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് തുടക്കം കുറിച്ചു. പിന്നീട് കലാശാല എന്ന പേരിൽ ഒരു നാടക ട്രൂപ് തുടങ്ങി. ലയൻ എന്ന ദിലീപ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമായും വില്ലൻ കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യാറുള്ളത്.