കര്‍ണ്ണാടകം ഇളക്കിമറിക്കാന്‍ മോദി
അഞ്ച് ദിവസം 15 സ്‌റ്റേജുകള്‍. കര്‍ണ്ണാടകം ഇളക്കിമറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പുക്കുവാനുള്ള മോദിയുടെ പ്രചാരണ പരിപാടികള്‍ മെയ് 1ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശക്തമായ ചലനം ഇതുവരേയും സൃഷ്ടിക്കുവാന്‍ കഴിയാത്ത ബിജെപിക്ക് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം പ്രചാരണരംഗത്ത് മേല്‍കൈ നേടാന്‍ സഹായിക്കുമെന്നാണ് ബിജോപി കേന്ദ്രങ്ങളുടെ പ്രതീക്ഷ. മെയ് 1 മുതല്‍ 8 വരെയുള്ള ആഴ്ചയില്‍ 5ദിവസം മോഡി കര്‍ണ്ണാടകക്കു വേണ്ടി നീക്കിവെക്കും. മെയ് 1ന് മൈസൂര്‍ റീജിയണില്‍ പെട്ട സന്തേമരഹള്ളിയില്‍ 11മണിക്ക് പ്രചാരണം ആരംഭിക്കുന്ന മോദി അന്നേദിവസം 3മണിക്ക് ഉഡുപ്പിയിലും, 6മണിക്ക് ചിക്കൊഡി യിലും പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. മെയ് 3ന് കല്‍ബുര്‍ഗി, ബല്ലാരപി, ബെംഗളൂരു എന്നിവിടങ്ങളിലാണ് പ്രചാരണം മെയ് 5ന് തുംകൂരു, ഷിമോഗ, ഗഡഗ് എന്നിവിടങ്ങളിലും 7ന് റെയിച്ചൂര്‍, ചിത്രദുര്‍ഗ്ഗ, കോലാര്‍ എന്നിവിടങ്ങളിലും 8ന് വിജയപുര, മാംഗളൂര്‍, ബെംഗളൂരു എന്നിവിടങ്ങലിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. യോഗി ആദിത്യനാഥ് ആണ് ബിജെപിയുടെ മറ്റൊരു താര പ്രചാരകന്‍. കര്‍ണ്ണാടകയില്‍ പ്രചാണം നടത്തുന്ന യോഗി മെയ് 3ന് സിര്‍സി, സാഗര്‍, ബലേഹോനൂര്‍, ചിക്കമംഗളൂര്‍ എന്നിവിടങ്ങളിലും 4ന് ബിന്‍ഡൂര്‍ ബഡ്ക്കല്‍, കാപ്, ബന്‍ഡ്വാല്‍ സുരത്കല്‍ എന്നിവിടങ്ങളിലുമാണ് റാലിയെ അഭിസംബോധന ചെയ്യുക.