കര്‍ണ്ണാടക തിരഞ്ഞെടുപ്പ്: പെട്രോള്‍ വില വര്‍ദ്ധനവ് പിടിച്ചുനിര്‍ത്തി
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിച്ചതോടെ രക്ഷപെട്ടത് രാജ്യത്തെ ജനങ്ങളാണ്. ലക്കും ലഗാനുമില്ലാതെ ദിവസം പ്രതി കൂടിക്കൊണ്ടിരുന്ന ഇന്ധന വില ഏപ്രില്‍ 24 മുതല്‍ വ്യത്യാസമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുമ്പോള്‍ രാജ്യത്ത് റെക്കോഡിലെത്തി നില്‍ക്കുന്ന എണ്ണവില ഒരാഴ്ചയായി മാറാത്തത് എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതിനാലാണെന്നാണ് അറിയുന്നത്.
നേരെത്ത ആഗോള വിപണിയില്‍ ഇന്ധന വില കുറയുന്ന വേളയിലും രാജ്യത്തെ അഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുകയായിരുന്നു. 9 പ്രവശ്യമാണ് ഈ കാലഘട്ടത്തില്‍ കേന്ത്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ വിലവര്‍ദ്ധനവിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ലെന്ന് നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. എണ്ണവില വര്‍ദ്ധനവ് മരവിപ്പിച്ചതോടെ വില നിയന്ത്രിക്കുവാന്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന കേന്ത്ര ഗവര്‍മ്മെന്റിന്റെ മറ്റൊരു കള്ളത്തരവുമാണ് പൊളിഞ്ഞു വീഴുന്നത്.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യാന്തര വിപണിയില്‍ എണ്ണവില വന്‍തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ബാരലിന് 74.50 യുഎസ് ഡോളറായി ക്രൂഡോയില്‍ വില വര്‍ദ്ധിച്ചു. രാജ്യാന്തര തലത്തില്‍ ബാരലിന് 25 യുഎസ് ഡോളറായി ഇന്ധനവില താഴ്ന്നപ്പോഴും വില കൂടിക്കൊണ്ടിരുന്ന ഇന്ധനവില കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ക്രൂഡോയില്‍ വില എത്തിയിട്ടും വില വര്‍ദ്ധിപ്പിക്കാത്തത് തിരഞ്ഞെടുപ്പില്‍ ജനവികാരം പ്രതികൂലമായി മാറുമെന്ന ഭയത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ദൈനംദിന ഇന്ധന വില നിര്‍ണയം മരവിപ്പിച്ചതുകൊണ്ടാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24നു മുമ്പ് ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഡീസല്‍ വിലയിലാണ് വന്‍ കുതിപ്പ് ഉണ്ടായത്. എക്‌സൈസ് തീരുവ കുറച്ച് വില സ്ഥിരത കൈവരിക്കണമെന്ന് പ്രതിപകക്ഷികളെ്ല്ലാം നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിലും എണ്ണവിലക്കെതിരെ ജനവികാരം ശ്കതമാണ്. ഈ സാഹചര്യത്തിലാണ് ഇന്ധന വില വര്‍ദ്ധനവ് മരവിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.