പരമ്പരാഗത വിശ്വസത്തിന്റെ ആണിക്കല്ലൂരി മാര്‍പ്പാപ്പ

Print Friendly, PDF & Email

കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു പാരമ്പര്യ ആണിക്കല്ലു കൂടി വലിച്ചൂരി ഫ്രാന്‍സീസ് മാര്‍പ്പാപ്പ ദുഖവെള്ളിയാഴ്ച ദിനത്തില്‍ ലോകത്തെ ഞെട്ടിച്ചിരിക്കു കയാണ്. നരകം എന്നൊന്ന് ഇല്ല. പാപം ചെയ്യുന്നവര്‍ മരിച്ചു കഴിഞ്ഞാല്‍ നരകത്തില്‍ പോകില്ല. ആരെയും നരകത്തിലേക്ക് വിടുന്നവനല്ല ദൈവം. ദൈവം നല്ലവനാണ്. പശ്ചാതപിക്കുന്നവരേയും തെറ്റുകളില്‍ വീഴാത്ത വരേയും ദൈവത്തിലേക്ക് എടുക്കും. ഒരാത്മാവിനേയും നരകത്തിലേക്ക് അയ ക്കുന്നവനല്ല ദൈവം. ഇന്നുവരെയുള്ള കത്തോലിക്കാ വിശ്വാസം തിരുത്തി പറയുകയായിരുന്നു പാപ്പ.

പെസഹാ ചടങ്ങുകള്‍ കഴിഞ്ഞ് മാര്‍പ്പാപ്പ പുറത്ത് വന്നപ്പോള്‍ പ്രമുഖമായ ലിബറല്‍ ഇറ്റാലിയന്‍ പത്രം, ലാ റിപ്പബ്ലിക്ക എന്ന പത്രത്തിന്റെ മുതിര്‍ന്ന പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തിലാണ് കൃസ്തു മതം നാളിതുവരെ പഠിപ്പിക്കുകയും വിശ്വാസികളെ ഭയപ്പെടുത്തി പോരുകയും ചെയ്ത ഒരു വിശ്വാസ സംഹിതയുടെ നാരായവേര് മാര്‍പ്പാപ്പ പൊട്ടിച്ചെറിഞ്ഞത്. അഭിമുഖം നടത്തിയ ലേഖകന്‍, മരിച്ചു കഴിയുമ്പോള്‍ നല്ല ആളുകളുടെ ആത്മാക്കള്‍ ദൈവരാജ്യത്തേക്ക് പോകും. പാപം ചെയ്യുന്നവരുടെ ദുഷ്ടാത്മാക്ക ള്‍ എവിടേക്കാണ് പോകുന്നത്. നരകത്തില്‍ പോകുമോ?. ഇന്നുവരെ കോടി ക ണക്കിന് കത്തോലിക്കര്‍ മരിച്ച് പോയിട്ടുണ്ട്. ഇവരുടെ ആത്മാക്കള്‍ ഇപ്പോളെവിടെയാകും?. എന്നൊക്കെയായിരുന്നു മാധ്യമത്തിന്റെ റിപോര്‍ട്ടര് മാര്‍പ്പാപ്പയുമായി നടത്തിയ സ്വകാര്യ ഇന്റര്‍വ്യൂവില്‍ ചോദിച്ചത്.
പാപം ചെയ്യുന്നവരുടെ ആത്മാക്കള്‍ മരിക്കുന്നതോടെ നശിക്കും. ആ ആത്മാ ക്കള്‍ പിന്നീട് ഉണ്ടാകില്ല. നരകം എന്നൊന്ന് ഇല്ല. ദൈവം നരകത്തിലേക്ക് ആത്മാക്കളെ വിടുന്നവനല്ല… രക്ഷിക്കുന്നവനാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. ദുഖവെള്ളി ദിനത്തില്‍ മാര്‍പ്പാപ്പയുമായുള്ള അഭിമുഖം പുറത്തു വന്നതോടെവാര്‍ത്ത ലോകമാകെ കത്തി പടരുകയാണ്.

മരിച്ചു കഴിഞ്ഞാല്‍ ആത്മാവ് ഇല്ലാതാവുന്നു എന്ന മാര്‍പ്പാപ്പയുടെ പ്രസ്താവന വിശ്വാസ സത്യമായി സഭ സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രര്‍ത്ഥനകള്‍ക്കും മറ്റും പ്രസക്തിയില്ലാതായി തീരും. നരകവും സ്വര്‍ഗവും മരണവും കാട്ടി വിശ്വാസികളെ ഭയപ്പെടുത്തി നിലനിന്നിരുന്ന സഭക്ക് നിലനില്‍പ്പിനു വേണ്ടി പുതിയ മാര്‍ഗ്ഗം തേടിണ്ടി വരും.പുരോഹിതന്മാര്‍ മാനേജ്‌മെന്റെ വിദഗ്ദരാകേണ്ട. ദൈവം കത്തോലിക്കനല്ല. നിരീശ്വര വാദിയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ അര്‍ഹനാണ്, കളിമണ്ണ്‌കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഏതാനും ദിവസംകൊണ്ട് ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്നുമുള്ള കഥകളെ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ദൈവം ഒരു മാജിക്കുകാരനല്ല എന്നാണ്. ‘ദൈവമൊരു മാജിക്കുകാരനല്ല. അദ്ദേഹത്തിന്റെ കയ്യില്‍ മാന്ത്രികവടിയില്ല, ക്രിസ്തു കാണിച്ചുതന്ന മാതൃകയ്ക്ക് എതിരായി ജീവിതം നയിക്കുന്ന ക്രിസ്ത്യാനികളേക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടവര്‍ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകാരുമാണെ… തുടങ്ങിയ നിരവധി വിപ്ലവകരമായ പ്രസ്താവനകളിലൂടെ സഭയുടെ പാരമ്പര്യ വിശ്വസ സംഹിതകളെ ഉടച്ചു വാര്‍ക്കുവാനുള്ള ശ്രമമാണ് മാര്‍പ്പാപ്പ നടത്തിവരുന്നത്.

ഫ്രാന്‍സീസ് പാപ്പ അധികാരത്തിലേറിയതോടെ കത്തോലിക്കാ സഭയില്‍ വരുന്ന മാറ്റങ്ങളും തിരുത്തലുകളും ഒന്നും കേരളത്തിലേ സഭയിലേക്ക് കടത്തിവിടാതെ യാഥാസ്ഥിതിക നിലപാടിലായിരുന്നു കേരളത്തിലെ കത്തോലിക്ക സഭ. യാഥാസ്ഥിതികരായ പുരോഹിതന്മാര്‍ മാര്‍പ്പാപ്പയുടെ വിപ്ലവകരമായ നീക്കങ്ങള്‍ എങ്ങനെ നടപ്പില്‍ വരുത്തുമെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. സഭയെ നശിപ്പിക്കുവാനായിയുള്ള പിശാചിന്റെ തന്ത്രങ്ങളാണ് മാര്‍പ്പാപ്പയിലൂടെ നടപ്പിലായിക്കൊണ്ടിരിക്കുന്നത് എന്ന വ്യാഖ്യാനവുമായി കത്തോലിക്ക സഭയിലെ ചില പുരോഹിതന്മാരെങ്കിലും രംഗത്തെത്തി കഴിഞ്ഞു എന്നത് മാര്‍പ്പാപ്പക്കെതിരെ ഒരു ലോഭി രൂപം കൊള്ളാന്‍ തുടങ്ങിയെന്നതിന്റെ സൂചനയായി കരുതപ്പെടുന്നു.

Leave a Reply