കൃസ്തു വീണ്ടും ക്രൂശിക്കപ്പെടുമ്പോള്‍: പാഷാണ്ഡതയുടെ പേരില്‍ പിളര്‍പ്പിലേക്ക്

Print Friendly, PDF & Email

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭയായ സീറോ മലബാര്‍ സഭ ഇന്ന് പ്രതിസന്ധിയിലാണ്. സഭ വ്യക്തമാ യ രണ്ട് വിഭാഗങ്ങളായി വേര്‍പിരിഞ്ഞിട്ട് കാലം ഏറെയായി. സീറോമലബാര്‍സഭയിലെ വൈദീകരില്‍ പാശ്ചാ ത്യവാദികള്‍ പൗരസ്ത്യവാദികള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്! ആരാധനാക്രമവുമായി ബന്ധപ്പെട്ടാണ് ഇവരില്‍ ഭിന്നത ആരംഭിച്ചതെങ്കിലും. ഇരു വിഭാഗങ്ങള്‍ക്കും തങ്ങളുടേതായ നിലപാടുകള്‍ ശക്തമായതിനാല്‍, പൂര്‍ണ്ണമായി ഇതു പരിഹരിക്കുകയെന്നത് അസാദ്ധ്യമെന്നു തന്നെ പറയാം. പൗരസ്ത്യ പാരമ്പര്യം അഥവാ കല്‍ദായ പാരമ്പര്യത്തിനുവേണ്ടി വാദിക്കുന്ന വൈദീകര്‍                               കുറവാണെങ്കിലും, മെത്രാന്മാരില്‍ ഭൂരിപക്ഷവും ഈ വാദത്തിന്റെ വക്താക്കളാണ്! ഈ ഇരു വിഭാഗങ്ങളും തമ്മില്‍ കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന ഏറ്റുമുട്ടലുകളുടെ ഉപോത്പ്പന്നങ്ങളാണ് ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഭൂമി വിവാദവും മറ്റും. ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ദേഹവിയോഗത്തോടെ ചങ്ങനാശ്ശേരിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കല്‍ദായ വാദികള്‍, സടകുടഞ്ഞെഴുന്നേറ്റു.  എങ്കിലും, സീറോമലബാര്‍ സഭ യിലെ വൈദീകരില്‍ മഹാ ഭൂരിപക്ഷവും കല്‍ദായവാദ ത്തെ അംഗീകരിക്കുന്നില്ല!

ഇതിലൊന്നും കാര്യമില്ലെന്നു ചിന്തിക്കുന്നവരാണ് സഭയിലെ അത്മായരില്‍ ഏ റിയപങ്കും. തങ്ങളെ ഭരിക്കുന്ന നേതാക്കാള്‍ നിര്‍ദ്ദേശിക്കുന്ന പാതയില്‍ സഞ്ചരി ക്കുക എന്നതില്‍ക്കവിഞ്ഞ് ആത്മീയമോ അതിന്റെ ചരിത്രപരമോ ആയ സത്യങ്ങളെ അന്വേഷിക്കാന്‍ തയ്യാറാകാത്ത വിശ്വാസികളാണ് കത്തോലിക്കാസഭയില്‍ ഏറിയ പങ്കും!. ഈ അലംഭാവത്തെയും ഇതില്‍ നിന്നുണ്ടായ അജ്ഞതയെയും ചൂഷണം ചെയ്തുകൊണ്ട് തഴച്ചു വളരുന്ന കല്‍ ദായവാദവും വിജാതിയ അനുകരണവും എന്ന രണ്ടു പാഷാണ്ഡതകളാണ് ഇന്നു സഭയെ പൊട്ടിത്തെറിയുടെ വക്കില്‍ എത്തിച്ചിരിക്കുന്നത്.

നസ്രാണികള്‍ സുറിയാനികളായതിന്റെ പിന്നിലെ പരിണാമം!
എഡി 52ല്‍ ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയിലെ കൊടുങ്ങല്ലൂരുണ്ടായിരുന്ന മുസ്സരീസ് തുറമുഖത്ത് കപ്പലി റങ്ങി. ഇസ്രായേല്‍ ഗോത്രങ്ങളില്‍ നിന്നു നഷ്ടപ്പെട്ടു പോയ ആടുകളെ തേടിയുള്ള ക്രിസ്തു ശിഷ്യന്മാരുടെ പ്രേഷിത യാത്രകളുടെ ഭാഗമായിരുന്നു ഇത്. പല ഘട്ടങ്ങളിലായി പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇസ്രായേലീ യരും യഹൂദരും വന്നിരുന്നു എന്നത്ചരിത്രം. കൊച്ചിയിലും കൊടു ങ്ങല്ലൂരും യഹൂദരുടെ ശക്തമായ സ്വാധീന മുള്ള മേഖലയായിരുന്നു. അതിന്റെ ശേഷിപ്പാണ് മട്ടാഞ്ചേ രിയില്‍ ഇന്നു കാണുന്ന ജൂതത്തെരുവ്!.
ചിതറിക്കപ്പെട്ട യഹൂദരെ തേടി ഇന്ത്യയില്‍ വന്ന തോമാ ശ്ലീഹാ അവരെ സുവിശേഷം അറിയിക്കുവാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യാനി സമൂഹം യഹൂദരില്‍ നിന്നു പരിവര്‍ത്തനം ചെയ്യ പ്പെട്ട ക്രിസ്ത്യാനികള്‍ ആയിരുന്നു!. നസ്രായന്റെ അനുയായികളെന്ന അര്‍ത്ഥമുള്‍ക്കൊള്ളുന്ന വാക്കാണ് നസ്രാണി കള്‍.തോമാശ്ലീഹാ രൂപം കൊടുത്ത ക്രൈസ്തവ സമൂഹങ്ങള്‍ യഹൂദരുടെ പിന്‍തലമുറക്കാരും ആ പാരമ്പ ര്യത്തില്‍ നിന്നുള്ളവരും ആയിരുന്നു.! യേശുവിന്റെ ശിഷ്യന്മാര്‍ ആദ്യകാലങ്ങളില്‍ യഹൂദരെ മാത്രമായിരുന്നു ശിഷ്യപ്പെടുത്തിയിരുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ വാദത്തെ ബലപ്പെടുത്തുന്നു!.

മിശിഹായെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സമൂഹത്തെയല്ലാതെ മറ്റാരെയാണ് ഇത്രയെളുപ്പത്തില്‍ ഈ മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്! തോമാശ്ലീഹാ ഒരു യഹൂദനായിരുന്നുവെന്നു മാത്രമല്ല, ഈ അപ്പസ്‌തോലനില്‍ നിന്നു സ്‌നാനമേറ്റവരും യഹൂദരായിരിക്കെ, എങ്ങനെയാണ് ഇവരുടെ പിന്‍തലമുറ, സുറിയാനികളും കല്‍ദായരുമൊക്കെ ആയതെന്ന് അറിയുമ്പോളാണ് കള്ളക്കളികളുടെ ചുരുളഴിയുന്നത്. കാരണം, യഹൂദര്‍ കല്‍ദായരോ സുറിയാനികളോ ആയിരുന്നില്ല!. തോമാശ്ലീഹായെ കല്‍ദായനാക്കാനു ള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തങ്ങള്‍ കൊണ്ടു വരുന്ന പാഷാണ്ഡതകളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഈ അപ്പസ്‌തോലന്റെ തലയില്‍ കെട്ടിവയ്ക്കാനു ള്ള കുത്സിത ശ്രമമാണ് നടക്കുന്നത്. ദുരൂഹതകളുടെ ആകെത്തുകയായ മാനിക്കെയിന്‍ കുരിശ് (ക്ലാവര്‍ കുരിശ്) മാര്‍ത്തോമാ കുരിശായത് ഈ ശ്രമത്തിന്റെ ഭാഗമായാണ്!.

കല്‍ദായവേരുകള്‍ ബൈബിളില്‍!
കല്‍ദായരുടെ വേരുതേടി യാത്രചെയ്താല്‍, ഉല്‍പത്തി യുടെ പുസ്തകത്തിലാണ് ഇതിന്റെ തുടക്കം കാണുന്നത്. അബ്രാഹം ജനിച്ച നാടാണ് കല്‍ദായദേശം. അനേകം ദേവന്മാരെ ആരാധിച്ചിരുന്ന ഈ കുലത്തിന്റെ ദേവീദേവന്മാരെ ആരാധിക്കാന്‍ തയ്യാറാകാതെ, അവരില്‍നിന്നു വേര്‍പിരിഞ്ഞ വ്യക്തിയായിരുന്നു അബ്രാഹത്തിന്റെ പിതാവ് തേരഹ്! തേരഹിന്റെ മരണശേഷമാണ് അബ്രാമിനെ യാഹോവ തിരഞ്ഞെടുക്കുന്നത്! കല്‍ ദായരുടെ കുലദൈവങ്ങളെ ആരാധിക്കാതെ വേറിട്ടു നിന്ന അബ്രാമിനെ യഹോവ വിളിക്കുകയും കാനാന്‍ ദേശം അവകാശമായി നല്‍കുകയും ചെയ്തു. ഇതൊരു വേര്‍ പെടുത്തലായിരുന്നു. താന്‍ വസിച്ചിരുന്ന ദേശത്തു നിന്നും അവിടെയുണ്ടായിരുന്ന സകല അനീതികളില്‍ നിന്നുമുള്ള വേര്‍പെടുത്തല്‍! കല്‍ദായവംശത്തില്‍പ്പെട്ടവരാണീ ജനം. ദൈവമായ യാഹ്‌വെ തിരഞ്ഞെടുത്ത അവിടുത്തെ ജനത്തെ എല്ലാക്കാല ത്തും ദ്രോഹിച്ച ജനതയായിരുന്നു കല്‍ദായരെന്നു ബൈ ബിള്‍ പറയുന്നു. ഇസ്രായേല്‍ ജനം പാപം ചെയ്തപ്പോഴൊക്കെ അവരെ കല്‍ദായരുടെ ക്രൂരതകള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഇസ്രായേലിന്റെ ചരിത്രം പരിശോദിച്ചാല്‍, ഇ ത്തരത്തിലുള്ള അനേകം പീഡനങ്ങളുടെ പരമ്പര കാണാ ന്‍ കഴിയും. ഇസ്രായേലിനെ നിരന്തരം പീഡിപ്പിച്ച ബാബിലോണിയര്‍ തന്നെയാണ് കല്‍ദായരെന്നു വിളിക്കപ്പെടുന്ന വിഭാഗം. ജറുസലെമിനു ചുറ്റുമുള്ള കോട്ട തകര്‍ത്ത് ദൈ വാലയത്തിലെ സകലതും കൊള്ളയടിച്ചതായി ബൈബളില്‍ വായിക്കാന്‍ കഴിയും!.(2 രാജാ: 25; 810).

നസ്രാണികളെ ഹൈജാക്ക് ചെയ്ത് സുറിയാനികള്‍!
ഇനി കേരള സഭയിലേക്ക് തിരച്ചുവരാം. കേരളത്തിലെ യഹൂദ ക്രിസ്ത്യാനികളായ നസ്രാണികള്‍ എങ്ങനെയാണ് സുറിയാനികളായതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാല്‍ തന്നെ യഥാര്‍ത്ഥ സത്യം അറിഞ്ഞിട്ടുണ്ടോ? പലരും അന്വേഷിക്കുകയോ അറിയുകയോ ചെയ്തിട്ടില്ല എന്നതാണ് പരമാര്‍ത്ഥം!
കേരളത്തില്‍ ആദ്യനൂ റ്റാണ്ടു മുതല്‍ ക്രിസ്ത്യാനികള്‍ (നസ്രാണികള്‍) ഉണ്ടാ യിരുന്നുവെങ്കിലും ഒരു സഹസ്രാബ്ദത്തിലേ റെ കാലം അവരുടെ ചരിത്രംഅജ്ഞാതമാണ്!. തരിസാപ്പിള്ളി ചെപ്പേടുകള്‍ പോലുള്ള ചില രേഖകളുടെ അടിസ്ഥാനത്തിലാണ് െ്രെകസ്ത വസാന്നിധ്യം ഉണ്ടായിരുന്നതായി ഉറപ്പിക്കുന്ന ത്!. യഹൂദരായിരുന്നിട്ടും ഇവര്‍ തങ്ങളുടെ ചരിത്രം കുറിച്ചുവച്ചില്ല എന്നത് അവിശ്വസനീയമാ ണ്. അതുകൊണ്ടു തന്നെ, രേഖകള്‍ നശിപ്പിച്ചതാകാനാണ് സാധ്യത.

ആദിമ നൂറ്റാണ്ടുകളില്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഇടയനില്ലാത്ത അവസ്ഥ വന്നിട്ടു ണ്ട്. ഭാരതത്തിലെ ആടുകളെ നയിക്കാന്‍ നിയോഗിക്കപ്പെട്ട ഇടയനായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം അവര്‍ക്കേറ്റ ആദ്യ പ്രഹരമാ യിരുന്നു. അതോടെ ഭയപ്പെട്ടുപോയ വിശ്വാസികള്‍ക്കു നേതൃത്വം നല്‍കാന്‍ ആരുമില്ലാ ത്ത അവസ്ഥ വരുകയും നിരാലംബരായിത്തീരുകയും ചെയ്ത!. ഇക്കാരണത്താല്‍ത്തന്നെ ഇവിടെയുണ്ടായിരുന്ന ആര്യന്മാരിലെ ഒരു ഉപ                  വിഭാഗത്തെപ്പോലെ അവര്‍ക്ക് ജീവിക്കേ ണ്ടി വന്നു. വിശ്വാസത്തില്‍ വേറിട്ട തെങ്കിലും, ആചാരത്തിലും അനുഷ് ഠാനങ്ങളിലും തദ്ദേശീയരെപ്പോലെ ആയിതീര്‍ന്നതും അതുകൊണ്ടു തന്നെ. ജാതിവ്യവസ്ഥ വന്നകാലത്ത് തങ്ങള്‍ ഉന്നത കുല ജാതരാണെന്നു പ്രചരിപ്പിക്കുകയും, ദ്രാവിഡ വിഭാഗത്തെ തങ്ങളുടെ വിശ്വാസത്തിലേക്കു സ്വീകരിക്കാന്‍ വിസമ്മതിക്കു കയും ചെയ്തു. പുലയ കൃസ്ത്യ നും മറ്റും സഭയയിലുണ്ടായത് അങ്ങനെയാണ്. ഇപ്പോഴും താഴ്ന്ന ജാതിക്കാരായ ക്രൈസ്തവരെ അകറ്റി നിര്‍ത്തുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും കാണാന്‍ കഴിയും.

ലോകത്താകമാനം ക്രിസ്തീയത പടര്‍ന്നു പന്തലിക്കുകയും യൂറോപ്യന്‍ ഭൂഖണ്ഡം പൂര്‍ണ്ണമായും ക്രിസ്തീയമാക്കപ്പെടുകയും ചെയ്തത് ഇവിടെ ജീവിച്ചവര്‍ അറിയാതെ പോയി. മറ്റു ക്രൈസ്തവ സമൂഹങ്ങളുമായി യാതൊരു വിധത്തിലും ബന്ധപ്പെടാതിരുന്നതു കൊണ്ട് വിശ്വാസ ത്തില്‍ വളരാതെ തദ്ദേശീയ അനുകരണങ്ങ ളുമായി ഇവര്‍ ഒതുങ്ങിക്കൂടി. മറ്റു ക്രൈസ്തവരെല്ലാം തിന്മയായി കരുതുകയും ഉപേക്ഷിക്കുകയും ചെയ്ത വിവാഹത്തിനു താലികെട്ട്, മരണാനന്തരമുള്ള ആണ്ടു ചാത്തം, ജാതകം, മന്ത്രവാദം തുടങ്ങിയ ആചാരങ്ങള്‍    ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് അലങ്കാരമായതും ഈ കാരണത്താലാണ്!
എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മറ്റു ക്രൈസ്തവ സമൂഹങ്ങള്‍ ഇന്ത്യയിലേക്കു വരാന്‍ ആരംഭിച്ചത് ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെ ആവേശം കൊള്ളിച്ചു. അത്തരത്തില്‍ കടന്നു വന്നവരെ തങ്ങളുടെ തലവന്മാരായി പരിഗണിക്കാന്‍ ഇവര്‍ തയ്യാറായത് ഇതിനുള്ള തെളിവാണ്! ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ ക്രൈസ്തവരുടെ നേതാക്കന്മാരായി സ്വയം പ്രഖ്യാപിച്ചു കൊണ്ട് കടന്നു വന്നത് സിറിയയില്‍നിന്നു പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യപ്പെട്ട സുറിയാനികളായിരുന്നു!. ഇവരാണ് പിന്നീട് നസ്രാണികളുടെ പിതൃത്വം ഏറ്റെടുത്തത്!. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, യാക്കോബി ന്റെ സന്തതികളായ നസ്രാണികളുടെ മേല്‍ ഇസ്മായെലിന്റെയും ഏസാവിന്റെയും പിന്മു റക്കാര്‍ നേടിയ ആധിപത്യമായിരുന്നു ഇത്!. ഇതു മനസ്സിലാകണമെങ്കില്‍ സുറിയാനികളു ടെ ചരിത്രമറിയണം.

കേരളത്തിലെ ആദ്യകാല ക്രൈസ്തവര്‍ യഹൂദില്‍ നിന്നായിരുന്നുവെങ്കില്‍ സിറിയയിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ഇസ്മായേല്‍, ഏസാവ് എന്നിവരുടെ പിന്മുറ ക്കാരായിരുന്നു! ബാബിലോണിലും അസീറിയായിലും ജീ വിച്ചിരുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഈ വംശക്കാരായിരുന്നു. ഇവരായിരുന്നു ആദ്യകാല സുറിയാനികള്‍. കല്‍ദായരുടെ ആസ്ഥാന ദേശം ബാബിലോണിയ ഉള്‍ പ്പെട്ട ഇന്നത്തെ ഇറാക്കായിരുന്നു. ഇസ്മായേലിന്റെയും ഏസാവിന്റെയും മക്കള്‍ അവരുടെ സ്വന്തം മതം ഉടലെടു ത്തപ്പോള്‍ അതിലേക്കു പിന്തിരിഞ്ഞു എന്നുകരുതുന്നതും തെറ്റാകില്ല. ഇസ്ലാംമതത്തില്‍ ചേരാന്‍ വിസമ്മതിച്ചവര്‍, തങ്ങളുടെ ദേശത്തുതന്നെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കാതെ കൂട്ടത്തോടെ മറ്റിടങ്ങളിലേക്കു പലായനം ചെയ്തു. ഇത്തരത്തില്‍ പല ഘട്ടങ്ങളിലായി ഇന്ത്യയിലും ഇവര്‍ വന്നെ ത്തി!. പ്രത്യേകിച്ച് കേരളത്തില്‍.
കേരളത്തില്‍ നാഥനില്ലാതെ ജീവിച്ചിരുന്ന ക്രിസ്ത്യാനികള്‍ക്ക് ഇവര്‍ സ്വീകാര്യരായത് സ്വാഭാവികം. തങ്ങളേക്കാ ള്‍ കുറച്ചുകൂടി പരിഷ്‌കൃതരായ അഥിതികളെ നായകന്മാരായി സ്വീകരിക്കുന്നതിനും തദ്ദേശീയര്‍ക്കു ബുദ്ധി മു ട്ടുണ്ടായില്ല! മാത്രവുമല്ല, രോഗികളുടെ അഭിരുചിക്കനുസരിച്ച് മരുന്നു കുറിക്കാന്‍ തയ്യാറുള്ള വൈദ്യന്‍ സ്വീകാര്യനാ യി മാറാന്‍ അധികകാലം വേണ്ടിവരില്ലല്ലോ! തദ്ദേശീയരുടെ അനുകരണത്തില്‍ സംതൃപ്തിയോടെ കഴിഞ്ഞിരുന്ന ജനതയ്ക്ക് അവര്‍ തുടര്‍ന്നുവരുന്ന ആചാരങ്ങളെ ശക്തി പ്പെടുത്തുന്ന നായകന്മാരെ ലഭിച്ചു. ഇവരാണ് കേരളത്തി ലെ നസ്രാണികളെ സുറിയാനികളാക്കിയത്!

ക്രൂശിത രൂപത്തിനു പകരം മാനിക്കേയന്‍ കുരിശ്.
ആഗോള കത്തോലിക്ക സഭയെ കല്‍ദായവത്കരിക്കുവാനുള്ള സംഘടിത നീക്കം രണ്ടാം വത്തിക്കാന്‍ സൂനഹ ദോസില്‍ നടന്നുവെങ്കിലും അതു നിഷ്ഫലമാവുകയായിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനാ പരിഷ്‌കാരങ്ങളുടെ ശില്‍പിയായിരുന്ന മോണ്‍സിഞ്ഞോര്‍ അനിബേല്‍ ബുനീനി, കൊന്തയുടെ ഘടനമാറ്റം നിര്‍ ദ്ദേശിച്ചെങ്കിലും പോള്‍ ആറാമന്‍ മാര്‍പ്പാപ്പ അതു തള്ളിക്കളഞ്ഞു!. ജോണ്‍ ഇരുപത്തി മൂന്നാമന്റെ മരണത്തെത്തുടര്‍ന്ന്! പോള്‍ ആറാമന്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റത് കല്‍ദായവാദികളുടെ പദ്ധ തിക്കേറ്റ തിരിച്ചടിയായിരുന്നു!.
ക്രൂശിതരൂപത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഏക ക്രൈസ്തവ സഭയായ റോമന്‍ കത്തോലിക്കാ സഭയില്‍ പരമ്പരാഗതമായി ആരാധിച്ചു വരുന്ന കൂശിത രൂപത്തി നു പകരം മാനിക്കേയന്‍ കുരിശ് (ക്ലാവര്‍’കുരിശ്) സ്ഥാപക്കുന്നതില്‍ കേരളത്തി ലെ കല്‍ദായ വാദികള്‍ വിജയിച്ചിരിക്കുകയാണ്. ആത്മായരുടെ ശക്തമായ പ്രതിക്ഷേധം ഉണ്ടായിട്ടു പോലും പല പള്ളികളിലും ക്രൂശിത രൂ പത്തെ പടിക്കു പുറത്താക്കി മാനിക്കേയന്‍ കുരിശ് സ്ഥാനം പിടിച്ചുകഴിഞ്ഞു. അടുത്ത ലക്ഷ്യം ജപമാലയെ പുറത്താക്കലാണ്. ക്രൈസ്തവര്‍ പരമ്പരാഗതമായി നടത്തി വരുന്ന പ്രാര്‍ത്ഥനയാണ് ജപമാല!. ഈ പ്രാര്‍ത്ഥന മാറ്റി പകരം യാമപ്രാര്‍ത്ഥന മതിയെന്ന നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഉയര്‍ന്നിട്ടുണ്ടെങ്കിലും കുടുംബങ്ങളില്‍ നിന്ന് ജപമാലയെ പുറത്താക്കുവാന്‍ ബഹുഭൂരിപക്ഷം വിശ്വാസികളും തയ്യാറായിട്ടില്ല. അതുപോലെ തന്നെ കിഴക്കോട്ട് നോക്കി വേണം പ്രാര്‍ത്ഥിക്കേണ്ടതെന്ന വാദവും നടപ്പില്‍ വരുത്തവാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് കല്‍ദായ പക്ഷക്കാര്‍. ഇത്തരത്തിലുള്ള നിരവധി മാറ്റങ്ങള്‍ ആ്രരാധന ക്രമത്തില്‍ വരുത്തുവാന്‍ സീറോ മലബാര്‍ സഭയിലെ കല്‍ദായ വാദികള്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്.
കുരിശിന് വളരെ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് ഓരോ ക്രൈസ്തവരും. യേശുവിനെ കുരിശില്‍ തറച്ചതു കൂടാതെ അപ്പസ്‌തോല പ്രമുഖനായ പത്രോസിനെ തല കീഴായ കുരിശിലും അദ്ദേഹത്തിന്റെ സഹോദരന്‍ അന്ത്രയോസിനെ എക്‌സ്'(ഃ) ആകൃതിയിലുള്ള കുരിശിലുമായിരുന്നു തൂക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. റെയില്‍വേ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ഗുണന ചിഹ്നത്തിനു അന്ത്രയോസ് കുരിശ് (ട.േഅിറൃലം’ െരൃീ)ൈ എന്നു വി ളിക്കപ്പെടാന്‍ കാരണവും ഇതുതന്നെ! യേശുവുമായും അവിടുത്തെ അപ്പസ്‌തോ ലന്മാരുമായും ബന്ധപ്പെട്ട് ഇത്തരത്തില്‍ മൂന്നു വിധത്തിലുള്ള കുരിശുകളാണ് അം ഗീകരിക്കപ്പെട്ടിട്ടുള്ളത്. അന്നത്തെക്കാലത്ത് സാധാരണയായി കുറ്റവാളികളെ ക്രൂശിക്കാന്‍ തിരഞ്ഞെടുക്കുന്നത് യേശുവിനെ തറച്ച കുരിശിന്റെ മാതൃകയിലുള്ളവയായിരുന്നു. അതിനാല്‍ത്തന്നെ, കുരിശിന്റെ യഥാര്‍ത്ഥ മാതൃകയും ഇതുതന്നെ!. അതായത്, രണ്ടു മരക്കഷണങ്ങളോ ദണ്ഡുകളോ ഏതെങ്കിലും വിധത്തില്‍ ചേര്‍ത്തുവച്ചാല്‍ യഥാര്‍ത്ഥ കുരി ശാകുന്നില്ല. അതിനു കൃത്യവും വ്യക്തവുമായ കണക്കുകളുണ്ട്. സ്തംഭമായി നിര്‍ത്തു ന്ന(നാട്ടിനിര്‍ത്തുന്ന) ഭാഗത്തിന്റെ മൂന്നി ല്‍ രണ്ടുഭാഗം വലിപ്പമാണ് ലംബമായി ഉറപ്പിക്കുന്ന മരക്കഷണത്തിന് ഉണ്ടാകാ ന്‍ പാടുള്ളു. കുറച്ചുകൂടി വ്യക്തമായി പ റഞ്ഞാല്‍, ഉടലിനെ വഹിക്കുന്ന സ്തംഭ ത്തിന് മൂന്നു മീറ്റര്‍ നീളമുണ്ടെങ്കില്‍, കര ങ്ങളെ വഹിക്കുന്ന ഭാഗത്തിനു രണ്ടു മീറ്റ ര്‍ നീളമായിരിക്കും ഉണ്ടാവുക!. സ്തംഭ മായി നിര്‍ത്തിയിരിക്കുന്ന മരക്കുറ്റിയുടെ ഉയരം മൂന്നായി ഭാഗിച്ചാല്‍, മുകളില്‍ നി ന്ന് ഒരുഭാഗം അവസാനിക്കുന്നിടത്ത് ലംബമായി ഉറപ്പിക്കേണ്ട ദണ്ഡു ഘടിപ്പിക്കും. ലംബമായി ബന്ധിച്ചിട്ടുള്ള ദണ്ഡിന്റെ ഇരുവശങ്ങളിലേക്കും തള്ളി നില്‍ക്കുന്ന നീളവും മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കു ന്ന നീളവും തുല്യമായിരിക്കും. താഴോട്ടുള്ള ഭാഗത്തിന്റെ അളവും ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ മൊത്തം നീളവും തുല്യമായിരിക്കും. ഇ താണ് യേശു വഹിച്ചതും, യേശുവിനെ വഹിച്ചതു മായ കുരിശ്!.

യാഥാര്‍ത്ഥ്യം ഇതായിരിക്കെ, മറ്റേതെങ്കിലും ആകൃതിയില്‍ കുരിശുകള്‍ നിര്‍മ്മിച്ചാല്‍, അവയൊന്നും യേശുവി നെ പ്രതിനിധീകരിക്കുന്ന കുരിശാകില്ല. കല്‍ദായ മെത്രാന്മാരുടെ അംശവടിയിലുള്ളതും ക്ലാവര്‍ മാതൃകയിലു ള്ള’കുരിശ് ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന വാദം തികച്ചും നിരര്‍ത്ഥകമാകുന്നത് ഇതു കൊണ്ടാണ്. കാരണം, ഈ കുരിശിന്റെ സ്തംഭവും ലംബവും ഒരേ വലിപ്പത്തില്‍ ഉള്ളതാണ്. അതു കൊണ്ടു തന്നെ, അധികചിഹ്നം(+) മാത്രമായി ഇതിനെ പരിഗണിച്ചാല്‍ മതി! കൂട്ടല്‍ ചിഹ്നം കാണുമ്പോള്‍ അതിനെ കുരിശായി കണ്ട് ആരെങ്കിലും ആദരിക്കാറുണ്ടോ? ഇത്തരത്തിലുള്ള കുരിശ് മനുഷ്യരെ ക്രൂശിക്കാന്‍ ഉപയോഗിക്കാറില്ല. ഈ കുരിശിന്റെ ഉറവിടം തോമാശ്ലീഹായില്‍ ആരോപിക്കുന്നത് ഇവരുടെ കൗശലത്തിന്റെ ഭാഗമാണ്. ഇസ്രായേല്‍ ഗോത്ര ത്തിലെ യഹൂദരില്‍ നിന്നു വന്ന, ഈ അപ്പസ്‌തോലനെ കല്‍ദായനാക്കാനുള്ള ശ്രമവും ഈ അജണ്ടയുടെ ഭാഗം തന്നെ!

അപ്പസ്‌തോലനായ തോമ സ് ഒരു കല്‍ദായനല്ലെന്നു മാത്രമല്ല; മാര്‍ത്തോമാ കുരി ശിന് ഈ അപ്പസ്‌തോലനുമായി യാതൊരു ബന്ധവു മില്ല. ഈ കുരിശിന്റെ ഉടമ യായ തോമ മറ്റൊരു തോമായാണണെന്ന സത്യം പലര്‍ക്കും അറിയില്ല!. ഇറാനില്‍ ജനിച്ച് അവിടെത്തന്നെ മണ്ണടിഞ്ഞു പോയ മാനിക്കയിന്‍ തോമാ എന്ന കല്‍ദായന്‍ എങ്ങനെയാണ് മാര്‍ത്തോമാ ആയത്?. ഇയാളെക്കൂടാതെ മറ്റൊരു തോമാകൂടി കല്‍ ദായര്‍ക്കുണ്ട്. കൂനന്‍ കുരിശു സത്യത്തിനു ശേഷം മെത്രാനില്ലാതെ അലഞ്ഞു തിരിഞ്ഞപ്പോള്‍, സുറിയാനികളുടെ നേതാവായ തോമാകത്തനാരെ എങ്ങനെയാണ് മെത്രാനാക്കിയതെന്ന് ചരിത്രത്തില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ഇയാള്‍ പിന്നീടു മാര്‍ത്തോമാ എന്ന പേരില്‍ അറിയപ്പെട്ടു! ഈ രണ്ടു തോമാമാരാണ് ക്ലാവര്‍’കുരിശിന്റെ വക്താക്കള്‍!. കല്‍ദായവാദികളില്‍ പ്രമുഖനായ പവ്വത്തില്‍ മെത്രാന്‍ അദ്ദേഹത്തിന്റെ കുരിശു ശാസ്ത്രത്തില്‍ നല്‍കുന്ന വിവര ണം വിചിത്രവും രസകരവുമാണ്!. ഉത്ഥിതനായ യേശുവിന്റെ കുരിശെന്നാണ് ഈ വിവാദ കുരിശിനു പവ്വത്തിലും സംഘവും നല്‍കുന്ന വിശദീകരണം ഇവിടെ ഒരു ചോദ്യം ഉയരുന്നു. യേശു ഉത്ഥാനം ചെയ്തത് കുരിശില്‍ നിന്നോ കല്ലറയില്‍ നിന്നോ?.

കേരളത്തിന്റെ അപ്പസ്‌തോലനായ തോമാശ്ലീഹായെ ഈ മനക്കേയന്‍ കുരിശുപിടിപ്പിക്കാനുള്ള ഫ്രീമേസണ്‍ സംഘ ത്തിന്റെ കുടിലതയാണ് ഇവിടെ അരങ്ങേറുന്നത്. തോമാ ശ്ലീഹായുടെ പേ രില്‍ ഒരു കുരിശും നില വിലില്ല. ഈ വിശുദ്ധന്‍ ഇന്ത്യയില്‍ വന്നത് കുരിശു കച്ചവടം നടത്താനായിരുന്നില്ല! കുരിശില്‍ മരിച്ചവനും കല്ലറയില്‍നിന്ന്! ഉത്ഥാനം ചെയ്തവനുമായ മിശിഹായെ പ്രഘോഷിക്കാനായിരു ന്നു. ഓരോ അപ്പസ്‌തോലന്മാരും രക്തസാക്ഷിത്വം വരിച്ച ആയുധത്താലാണ് സഭ പരിചയപ്പെടുത്തുന്നത്. അവരുടെ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ഈ ആയുധങ്ങള്‍ അവരുടെ കൈകളില്‍ ചിത്രീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. തോമാശ്ലീഹായെ ചിത്രീകരിക്കുന്നത്, ആ അപ്പസ്‌തോലനെ വധിച്ച കുന്തത്തോടൊപ്പമാണ്. പിന്നെ എങ്ങനെയാണ് തോമാശ്ലീഹായുടെ പേരില്‍ ഒരു കുരിശു വന്നത്?. അതു കൊണ്ട്, കല്‍ദായ വാദികള്‍ പറയുന്ന മാര്‍ത്തോമാ, തോമാശ്ലീഹായല്ല! ഒന്നുകില്‍, മാനിക്കെയ്ന്‍ തോമായോ, അല്ലെങ്കില്‍ കൂനന്‍കുരിശു തോമായോ ആയിരിക്കാം ഈ കുരിശിന്റെ ഉസ്താദ്!.

ബഹു ഭൂരിപക്ഷം വിശ്വാസികളും, ഭൂരിപക്ഷം വൈദികരും കല്‍ദായ വിരുദ്ധ പക്ഷത്തു നില്‍ക്കുമ്പോള്‍ സീറോമലബാര്‍ സഭയിലെ ഭൂരുപക്ഷം മെത്രാന്‍മാര്‍ കല്‍ദായ പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. അവര്‍ സീറോമലബാര്‍ സഭയെ കല്‍ദായവത്കരിക്കുവാന്‍ നടത്തുന്ന നീ ക്കങ്ങളും അതിനെ തടയുവാനുള്ള ശ്രമങ്ങളുമാണ് ഇന്ന് പരസ്യമായ ഏറ്റുമുട്ടലിലേക്ക് സഭയെ എത്തിച്ചിരിക്കുന്നത്. കല്‍ദായപക്ഷത്തിന്റെ നേതൃത്വം കര്‍ദ്ദിനാള്‍ ആലഞ്ചേ രിക്കായതിനാല്‍ അദ്ദേഹം സഭാനേതൃത്വത്തില്‍ നിന്ന് പുറത്താകേണ്ടത് കല്‍ദായ വിരുദ്ധരുടെ ആവശ്യമാണ്. അങ്കമാലി രൂപതയുടെ ഭൂമിയിടപാടും മറ്റും ആലഞ്ചേരി ഉള്‍പ്പെടെയുള്ള കാല്‍ദായ വാദികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ കാത്തിരുന്ന കല്‍ദായ വിരുദ്ധരുടെ കൈയ്യില്‍ അപ്രതീ ക്ഷിതമായി കിട്ടിയ ആയുധം മാത്രം. അല്ലാതെ ഏതാനം കോടികള്‍ക്കു വേണ്ടി തങ്ങളുടെ കര്‍ദ്ദിനാളെ ജയിലില്‍ കയറ്റാന്‍ മാത്രം ആദര്‍ശനിഷ്ഠയാണ് ആയിരക്കണക്കിനു കോടികളുടെ ആസ്തിയുള്ള കേരള ക്രൈസ്തവ സഭയി ലെ പുരോഹിതര്‍ക്കെന്ന് കരുതുക വയ്യ. ഈ ഏറ്റുമുട്ടല്‍ മറ്റൊരു പിളര്‍പ്പിലേക്ക് സഭയെ എത്തിക്കുമോ?.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply