സാമ്പത്തിക വളര്‍ച്ച: നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്
കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ഈ മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത്
ഉണ്ടാവുക എന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സി.എസ്.ഒ) പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായിരുന്നു വെങ്കില്‍ ഈ വര്‍ഷം 6.5 ശതമാനം മാത്രമായിരിക്കുമെന്നാണ്
കണക്കാക്കുന്നത്.
സാമ്പത്തിക അവസ്ഥയെ നിര്‍ണയിക്കുന്നതിനായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സി.എസ്.ഒ) പുതുതായി തുടങ്ങിയ മാതൃകയായ ജി.വി.എ (ഗ്രോസ് വാല്യൂ ആഡഡ്) നിരക്കും കഴിഞ്ഞവര്‍ഷത്തില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനം മാത്രമായിരിക്കും ജി.വി.എ നിരക്ക്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 6.6 ശതമാനമായിരുന്നു.
രാജ്‌ത്തെ കാര്‍ഷിക രംഗത്തെ വളര്‍ച്ചയും പുറകില്‍ തന്നെയാണ്. അഗ്രികള്‍ച്ചറല്‍ ആന്റ് കോപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കു പ്രകാരം, 201718 വര്‍ഷത്തെ ഭക്ഷ്യോല്‍പാദനം 134.67 മില്യണ്‍ ടണ്ണായി കുറയും. 201617 വര്‍ഷത്തില്‍ ഇത് 138.52 മില്യണ്‍ ടണ്ണായിരുന്നു.