വ്യാജരേഖ: സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

Print Friendly, PDF & Email

തിരുവനന്തപുരം: നികുതിവെട്ടിക്കാന്‍ വ്യാജരേഖ ചമച്ചതിന് ബി.ജെ.പി രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിന് നേരത്തെ സുരേഷ് ഗോപിക്കെതിരേ
ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍
സുരേഷ്‌ഗോപി നല്‍കിയ രേഖകള്‍ വ്യാജമാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

മറ്റൊരു സംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം 13 മാസത്തിനകം സ്വന്തം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ആദ്യത്തെ കാര്‍ ഏഴു വര്‍ഷമായും രണ്ടാമത്തെ കാര്‍ 17 മാസമായും പുതുച്ചേരി രജിസ്‌ട്രേഷനിലാണ് സുരേഷ്‌ഗോപി ഉപയോഗിക്കുന്നത്.

ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തില്‍ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply