തുണിയിട്ടു മൂടിക്കെട്ടി പുരാവസ്തു വകുപ്പ്

Print Friendly, PDF & Email

പ്രതിക്ഷേധക്കാരെ ഭയന്ന് അലാവുദ്ദീന്‍ ഖില്‍ജി റാണി പദ്മിനിയെ കണ്ടെന്ന തെളിവുള്ള ശിലാഫലകം പുരാവസ്തു വകുപ്പ് തുണിയിട്ടു മൂടിക്കെട്ടി. ചിറ്റഗോറിലെ പദ്മിനി മഹലില്‍ സ്ഥാപിച്ച ലോഹ ഫലകമാണ് പുരാവസ്തു വകുപ്പ് മൂടിയത്. അക്രമം ഭയന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയാണ് ഫലകം തുണിയിട്ടുമൂടിയതെന്ന് പുരാവസ്തു വകുപ്പ് പറഞ്ഞു.

സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രമായ പദ്മാവതി ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നു കാട്ടിയാണ് ഒരു വിഭാഗം വലിയ കോലാഹലമുണ്ടാക്കുന്നത്. ഖില്‍ജി റാണി പദ്മിനിയെ കണ്ടിട്ടില്ലെന്നാണ് ഇവരുടെ വാദം. ഫലകത്തില്‍ പറഞ്ഞത് തെറ്റാണെന്നും അതുകൊണ്ടുതന്നെ ഇത് എടുത്തുമാറ്റണമെന്നുമാണ് കര്‍ണി സേനയുടെ ഇപ്പോഴത്തെ ആവശ്യം. അലാവുദ്ദീന്‍ ഖില്‍ജിയും റാണി പദ്മിനിയും ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നാണ് കര്‍ണി സേന പറയുന്നത്. റാണിയെ സ്വന്തമാക്കാന്‍ വന്ന അദ്ദേഹത്തില്‍ നിന്ന് രക്ഷനേടാന്‍ റാണി ആത്മഹുതി ചെയ്തുവെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്നും എല്ലാം എടുത്തുമാറ്റണമെന്നും കര്‍ണി സേന ആവശ്യപ്പെടുന്നത്.

അതിസുന്ദരിയായ പദ്മിനിയെ അലാവുദ്ദീന്‍ ഖില്‍ജി കണ്ടുവെന്നും ഇവര്‍ക്കുവേണ്ടിയായിരുന്നു പിന്നീട് ചിറ്റഗോര്‍ കോട്ട സുല്‍ത്താന്‍ ആക്രമിച്ചതെന്നുമാണ് ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വാസ്തവം പുറംലോകമറിയാതിരിക്കാനും വര്‍ഗീയതയിലൂടെ കാര്യങ്ങളെ സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാനുമാണ് സംഘപരിവാര്‍ സംഘടനകള്‍
ശ്രമിക്കുന്നതെന്ന കാര്യം വ്യക്തമാക്കുന്നതാണ് ലോഹ ഫലകത്തില്‍ തയാറാക്കിയ ചരിത്ര രേഖ.

Leave a Reply