റബര്‍ സംസ്കരണം കൂടുതൽ അറിയാൻ

Print Friendly, PDF & Email

കോട്ടയം : റബര്‍പാല്‍സംഭരണം, ഷീറ്റുറബര്‍ സംസ്‌കരണം എന്നിവയെക്കുറിച്ച് കൂടുതലറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും കര്‍ഷകര്‍ക്കും റബര്‍സംസ്‌കരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും റബര്‍ബോര്‍ഡ് കോള്‍ സെന്ററുമായി ബന്ധപ്പെടാം.

ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് റബര്‍ബോര്‍ഡിലെ അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോണ്‍ ഓഫീസര്‍ എം.എന്‍. ബിജു 2017 ആഗസ്റ്റ് 09 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ഫോണിലൂടെ മറുപടി നല്‍കുന്നതാണ്. കോള്‍ സെന്റര്‍ നമ്പര്‍ – 0481 – 2576622.

ഉത്പാദിപ്പിക്കപ്പെടുന്ന റബറിന്റെ ഭൂരിഭാഗവും ഷീറ്റുറബ്ബറായി സംസ്‌കരിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഗുണനിലവാരമുള്ള ഷീറ്റുറബര്‍ തയ്യാറാക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. അല്‍പം ശ്രദ്ധിച്ചാല്‍ അധികച്ചെലവുകള്‍ ഒന്നുമില്ലാതെതന്നെ ഉയര്‍ന്ന ഗ്രേഡുകളിലുള്ള ഷീറ്റുകള്‍ തയ്യാറാക്കി വിപണിയില്‍ ലഭിക്കാവുന്ന ഏറ്റവും നല്ലവില നേടിയെടുക്കാന്‍ കഴിയും.

കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും.

 

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...