യുവാക്കളുടെ മനസ് കീഴടക്കാൻ റാങ്ക്‌ളര്‍ എത്തി

Print Friendly, PDF & Email

യുവ തുർക്കിയുടെ മനസ് കീഴടക്കാൻ റാങ്ക്‌ളര്‍ എത്തി. അടുത്ത വര്‍ഷം തുടക്കത്തില്‍ അമേരിക്കന്‍ വിപണിയിലെത്തുന്ന റാങ്ക്‌ളര്‍ പിന്നീട് കടല്‍ കടന്ന് ഇന്ത്യന്‍ വിപണിയിലേക്കും വിരുന്നിനെത്തും. നിലവില്‍ റാങ്ക്‌ള റിന്റെ ലിമിറ്റഡ് എഡിഷനാണ് ഇന്ത്യയിലുള്ളത് .

ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച റാങ്ക്‌ളര്‍ നൈറ്റ് ഈഗിള്‍ സ്പെഷ്യല്‍ എഡിഷന്‍ അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പ് യു.കെയില്‍ ഔദ്യോഗികമായി പുറത്തിറക്കി.

എക്‌ട്രീം പര്‍പ്പിള്‍, ആല്‍പൈന്‍ വൈറ്റ്, സോളിഡ് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനോടെയാണ് പുതിയ റാങ്ക്ളര്‍ ലിമിറ്റഡ് എഡിഷന്‍ നിരത്തിലെത്തിയത്. റാങ്ക്ളര്‍ നൈറ്റ് ഈഗിള്‍ പതിപ്പിന്റെ 66 യൂണിറ്റുകള്‍ മാത്രമാണ് കമ്ബനി വിറ്റഴിക്കുക.

നിറത്തിനൊപ്പം പുറംമോഡിയിലും അകത്തളത്തിലും ചെറിയ മിനുക്ക് പണികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂറോ 6 നിലവാരത്തില്‍ 200 എച്ച്‌പി കരുത്തേകുന്ന 2.8 ലിറ്റര്‍ CRD ടര്‍ബോ ഡീസല്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്.

5 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. 10.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇവനാകും. മണിക്കൂറില്‍ 173 കിലോമീറ്ററാണ് പരമാവധി വേഗത.

18 ഇഞ്ച് മിഡ്-ഗ്ലോസ് ബ്ലാക്ക് അലോയി വീല്‍, ഹെഡ് ലാംമ്ബ് റിംങ്, ബോഡി കളര്‍ ഗ്രില്‍, ജീപ്പ് ബാഡ്ജിങ്, ബോഡി കളര്‍ ഡ്യുവല്‍ ടോപ്, ബ്ലാക്ക് ലെതര്‍ സീറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

6.5 ഇഞ്ച് ടച്ച്‌ സ്ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റത്തില്‍ നാവിഗേഷന്‍ സംവിധാനവുമുണ്ട്. 33 ലക്ഷം രൂപയാണ് ഇവന്റെ വില. എന്നാല്‍ യു.കെ വിപണിയില്‍ മത്രമാണ് പുതിയ പതിപ്പ് ലഭ്യമാകു

ജീപ്പ് ബ്രാൻഡിന്റെ ഹെഡ് മൈക്ക് മാന്റലി പുതിയ റാങ്ക്‌ളര്‍ അവതരിപ്പിക്കുന്നു.

curtesy :New 2018 Jeep Wrangler reveal, recorded live at the LA Auto Show.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...