യുപി തിരഞ്ഞെടുപ്പു ഫലം ആരോപണ നിഴലില്‍. ഇ.വി.എമ്മില്‍ തൂത്തുവാരുന്ന ബി.ജെ.പിക്ക് ബാലറ്റ് പേപ്പറില്‍ കനത്ത പരാജയം
ഉത്തര്‍ പ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയം ചോദ്യം ചെയ്യപ്പെടുന്നു. യു.പി യിലെ തെരെഞ്ഞെടുപ്പ് ഫലം ബി.ജെ.പി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കാപട്യമാണെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അമരേഷ് മിശ്ര വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി യുടെ വിജയമായി വിലയിരുത്തുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയുംഅദ്ദേഹം പരിഹസിക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടക്കുന്നുവെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. അത് ശരിവക്കുന്ന ഫലമാണ് തെരരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അദ്ദേഹം കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നത്.
വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചിടത്ത് മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായതെന്നും അല്ലാത്തിടത്ത് ബി.ജെ.പിക്ക് കനത്ത പരാജയമാണെന്നുമാണ് മിശ്ര പറയുന്നു. മഹാ പൗര് അഥവാ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രമായിരുന്നു ഉപയോഗിച്ചത്. ഇതില്‍ ബി.ജെ.പിക്ക് വലിയ വിജയം നേടാന്‍ സാധിച്ചു. ആകെ തെരഞ്ഞെടുപ്പ് നടന്ന പതിനാറിടങ്ങളില്‍ പതിനാലിലും ബി.ജെ.പി ജയിച്ചു. എന്നാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച നഗര പഞ്ചായത്ത് അധ്യക്ഷന്‍ തെരെഞ്ഞെടുപ്പില്‍ 437 ഇടങ്ങളില്‍ കേവലം 100 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് സംരക്ഷിക്കാനായത്. ബാക്കിയുള്ള 337 സീറ്റുകളിലും ബി.ജെ.പി ക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച നഗര പഞ്ചായത്ത് അംഗങ്ങളുടെ തെരെഞ്ഞെടുപ്പിലും ഈ മാറ്റം വ്യക്തമായി കാണാം. ആകെ തെരഞ്ഞെടുപ്പ് നടന്ന 5390 സീറ്റുകളില്‍ ബി.ജെ.പി ജയിച്ചത് 662 സീറ്റുകളില്‍ മാത്രമാണ്. ശേഷിക്കുന്ന 4728 സീറ്റുകളിലും ബി.ജെ.പി പരാജയപ്പെട്ടെന്ന് വ്യക്തം. നഗരപാലികാ പരിഷത്ത് അധ്യക്ഷന്‍ തെരെഞ്ഞെടുപ്പിലും ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 195 സീറ്റില്‍ 68 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. നഗരപാലികാ പരിഷത്ത് അംഗ തെരെഞ്ഞെടുപ്പ് നടന്നത് 5217 സീറ്റുകളിലായിരുന്നു. ഇതില്‍ 914 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. ബാക്കിയുള്ള 4303 സീറ്റിലും പരാജയപ്പെട്ടു. ഇവിടെയും ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍ തന്നെയായിരുന്നു.
ഉത്തര്‍ പ്രദേശ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 33 മുന്‍സിപ്പല്‍ കൌണ്‍സില്‍ സീറ്റുകളിലാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആറിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. അയോധ്യയോട് ചേര്‍ന്നുള്ള ഫൈസാബാദ്, അംബേദ്ക്കര്‍ നഗര്‍, ബാസ്തി, ഗോണ്ട, ബാല്‍രാംപൂര്‍, സുത്താന്‍പൂര്‍, ബെറേച്ച്, എന്നീ ജില്ലകലാണ് ബിജെപി പരാജയപ്പെട്ടത്. ഫൈസാബാദ്, ബെറേച്ച്, ബാല്‍രാംപൂര്‍ ജില്ലകളില്‍ ബിജെപിക്ക് അക്കൌണ്ട് തുറക്കാനായില്ല. സമാജ് വാദി പാര്‍ട്ടി 12ഉം ബിഎസ്പിയും കോണ്‍ഗ്രസും അഞ്ചും മൂന്നും സീറ്റുകളാണ് നേടിയത്. ഇതോടയാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങളിലെ കൃത്രിമം സംബന്ധിച്ച ആരോപണം വീണ്ടും ശക്തമായത്.
ഫലം വിശദമായി:
മഹാ പൗര് അഥവാ മേയര്‍
(ഉപയോഗിച്ചത് വോട്ടിംഗ് യന്ത്രം)
ആകെ 16
തെരഞ്ഞെടുപ്പ് നടന്നത് 16
ബി.ജെ.പി ജയിച്ചത് 14
ബി.ജെ.പി തോറ്റത് 2
നഗര പഞ്ചായത്ത് അധ്യക്ഷന്‍
(ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍) ആകെ – 438
തെരഞ്ഞെടുപ്പ് നടന്നത് – 437
ബി.ജെ.പി ജയിച്ചത് 100
ബി.ജെ.പി തോറ്റത് 337
നഗര പഞ്ചായത്ത് അംഗങ്ങള്‍
(ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍)
ആകെ 5434
തെരഞ്ഞെടുപ്പ് നടന്നത് 5390
ബി.ജെ.പി ജയിച്ചത് 662
ബി.ജെ.പി തോറ്റത് 4728
നഗരപാലികാ പരിഷത്ത് അധ്യക്ഷന്‍
(ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍)
ആകെ 198
തെരഞ്ഞെടുപ്പ് നടന്നത് 195
ബി.ജെ.പി ജയിച്ചത് 68
ബി.ജെ.പി തോറ്റത് 127
നഗരപാലികാ പരിഷത്ത് അംഗങ്ങള്‍
(ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍)
ആകെ 5261
തെരഞ്ഞെടുപ്പ് നടന്നത് 5217
ബി.ജെ.പി ജയിച്ചത് 914
ബി.ജെ.പി തോറ്റത് 4303