പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കി ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.
രാജീവ് ചന്ദ്രശേഖർ നയിക്കുന്ന സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ഷോൺ ജോർജും ആർ ശ്രീലേഖ ഐപിഎസും, ബിജെപിയുടെ വൈസ് പ്രസിഡന്‍റ് പദവിയോടെ നേതൃനിരയിലേക്കെത്തുകയാണ്. അനൂപ് ആന്‍റണിയും ശോഭാ സുരേന്ദ്രനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും. പത്ത് വൈസ് പ്രസിഡന്റുമാർ, നാല് ജനറൽ സെക്രട്ടറിമാർ, പത്ത് സെക്രട്ടറിമാർ, നാല് വക്താക്കൾ, ഒരു ട്രഷറർ എന്നിങ്ങനെയാണ് പട്ടികയിൽ. അഞ്ച് മേഖല അദ്ധ്യക്ഷൻമാരെയും നിയമിച്ചു. സോഷ്യൽ മീഡിയ കൺവീനറായി അഭിജിത് ആർ, നായരേയും മുഖ്യവക്താവായി ടിപി ചന്ദ്രശേഖറിനേയും മീഡിയ കൺവീനറായി സന്ദീപ് സോമനാഥിനേയും നിയമിച്ചു. ഇ. കൃഷ്ണദാസ് ട്രഷറർ സ്ഥാനത്ത് തുടരും. ജയരാജ് കൈമളാണ് ഓഫീസ് സെക്രട്ടറി.
എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാര്‍. ജനറൽ സെക്രട്ടറിമാരിൽ മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം. സംസ്ഥാന അധ്യക്ഷന്റെ ശൈലിക്ക് എതിരെ കോര്‍ കമ്മിറ്റി യോഗത്തിൽ വി മുരളീധരൻ പക്ഷം വലിയ വിമർശനം ഉയർന്നതിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ദില്ലിയിലെത്തി ഒരു വിഭാഗം നേതാക്കളുടെ നിലപാടിൽ തനിക്കുള്ള കടുത്ത അതൃപ്തി ദേശീയ നേതൃത്വത്തെ രാജീവ് ധരിപ്പിച്ചിരുന്നു. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പൂര്‍ണ്ണ സഹകരണം പാര്‍ട്ടിയില്‍ കിട്ടുന്നില്ലെന്ന പരാതി അറിയിച്ചു. പിന്നാലെയാണ് മുരളി പക്ഷത്തെ വെട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
എംടി രമേശിനെ ജനറൽ സെക്രട്ടറിയായി നിലനിറുത്തുകയായിരുന്നു എങ്കില്‍ മുന്പ് വൈസ് പ്രസഡന്‍റായിരുന്ന ശോഭാ സുരേന്ദ്രനെ വൈസ് പ്രസിഡന്‍റായി ഉയര്‍ത്തി. അനൂപ് ആന്റണി ജോസഫ്, ഷോൺ ജോർജ്, ജിജി ജോസഫ് (സെക്രട്ടറി) അടക്കം ക്രൈസ്തവ വിഭാഗത്തിനും പരിഗണന നൽകിയെങ്കില്‍ ഡോ.അബ്ദുൾ സലാംമിനെ വൈസ് പ്സിഡന്റാക്കി മുസ്ലീം പ്രാതിനിധ്യം ഉറപ്പിച്ചു. പ്രമുഖ നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍, നാരായണൻനമ്പൂതിരി, സി. രഘുനാഥ്, ജെആര്‍ പത്മകുമാര്‍, പിആര്‍ ശിവശങ്കരന്‍, കെവിഎസ് ഹരിദാസ് തുടങ്ങിയവർ ഒഴിവാക്കപ്പെട്ടു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോട് ആഭിമുഖ്യമുള്ള പല നേതാക്കളെയും പരിഗണിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരിക്കുകയാണ്.
വൈസ്പ്രസിഡന്റുമാർ
ഡോ.കെ.എസ്.രാധാകൃഷ്ണൻഷ്ണ (എറണാകുളം), സി.സദാനന്ദന്‍ (കണ്ണൂർ), അഡ്വ.പി .സുധീർ(തിരു.), സി.കൃഷ്ണകു ഷ്ണ മാർ (പാലക്കാട്), ബി .ഗോപാലകൃഷ്ണൻ (തൃശൂർ), ഡോ.അബ്ദുൾസലാം(തിരു.), ,ആർ.ശ്രീലേഖ(തിരു.),കെ.സോമൻ(ആലപ്പുഴ),കെ.കെ.അനീഷ്കുമാർ(തൃശൂർ), ഷോൺ ജോര്‍ജ്(കോട്ടയം)
സെക്രട്ടറിമാര്‍
അശോകൻ കുളനട(പത്തനം തിട്ട), ,കെ.രഞ്ജിത്ത്(കണ്ണൂർ), രേണു സുരേഷ്(എറണാകുളം), അഡ്വ.വി.വി.രാജേഷ്(തിരു.), അഡ്വ. പന്തളം പ്രതാപന്‍ (ആലപ്പുഴ), ജിജി ജോസഫ്(എറണാകുളം), എം.വി . ഗോപകുമാർ (ആലപ്പുഴ),പൂന്തുറ ശ്രീകുമാർ (തിരു.), പി. ശ്യാംരാജ്(ഇടുക്കി), പി .അഞ്ജന രഞ്ജിത്ത്(തിരു.)
മേഖല അദ്ധ്യക്ഷന്മാര്‍
കെ.ശ്രീകാന്ത്-കോഴിക്കോട്, വി .ഉണ്ണിക്കൃഷ്ണൻഷ്ണ -പാലക്കാട്, എ.നാഗേഷ്-എറണാകുളം, എൻ.ഹരി-ആലപ്പുഴ, ബി .ബി .ഗോപകുമാർ-തിരുവനന്തപുരം

