കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം – നിര്‍മല സീതാരാമന്‍.

Print Friendly, PDF & Email

കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 2016 മുതൽ ഇതാണ് സ്ഥിതി, പരിധിയില്ലാതെ കടം എടുക്കാനാണ് കേരളം ശ്രമിക്കുന്നത്. എന്നാല്‍, കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വൻതോതിൽ കേരളം കടമെടുക്കുന്നു, തിരിച്ചടക്കാൻ പൈസ ഇല്ല, ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമൻ.

കേരളത്തിലേക്ക് നിക്ഷേപം ഒന്നും വരുന്നില്ല. കേരളത്തിൽ വ്യവസായികളെ ഭീഷണിപെടുത്തുന്നു, കിറ്റക്സ് കമ്പനി തെലുങ്കാനയ്ക്ക് പോയി, കേരളം ഭരിക്കുന്നവര്‍ക്ക് നാട് നന്നാകണം എന്നില്ല, എനിക്ക് എന്‍റെ ലാഭം മാത്രം- അതാണ് ഇവിടുള്ളവരുടെ ലക്ഷ്യം, തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതലണ്. കേരളത്തിൽ അഴിമതിയുടെ പരമ്പരയാണ് നടക്കുന്നത്. സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ അഴിമതിയെല്ലാം ചിലതാണ് എന്ന് നിര്‍മ്മല സീതാരാമൻ പറഞ്ഞു.

തിരുവനന്തപുരത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമൻ. വീണ്ടും നരേന്ദ്ര മോദി സർക്കാർ വരാൻ തിരുവനന്തപുരത്തിന്‍റെ പിന്തുണ വേണമെന്നും ഇവര്‍ പറഞ്ഞു.