ഗവര്‍ണര്‍ സിപിഎം ഏറ്റുമുട്ടല്‍ അസാധാരണ ഘട്ടത്തിലേക്ക്….!!!
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് അസാധാരണ ഘട്ടത്തിലേക്ക്. ഭരണഘടനാസംവിധാനം തകര്‍ക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി രാജ്ഭവന്‍ പത്രക്കുറിപ്പിറക്കി. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനർ ഉയർത്താനാകില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രി ബോധപൂർവം ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചക്ക് ശ്രമിക്കുകയാണെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിന് ‘ബ്ലഡി ഹിസ്റ്ററി’ ഉണ്ടെന്നും അവിടെ പരസ്പരം കൊല്ലുകയാണെന്നുമുള്ള ഗവര്‍ണരുടെ പരാമര്‍ശത്തിനും ഗവര്‍ണറുടെ പത്രക്കുറുപ്പിനുമെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. അവസരവാദിയായ ആരിഫ് മുഹമ്മദ്ഖാന് കണ്ണൂരിന്റെ ചരിത്രം അറിയാമോയെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഗവര്‍ണര്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. പ്രതിഷേധിക്കുന്നവരെ ക്രിമിനല്‍സ് എന്ന് വിളിക്കാന്‍ എങ്ങനെയാണ് കഴിയുക. ഉന്നതസ്ഥാനത്തിരിക്കുന്ന ഏതെങ്കിലും ഏതെങ്കിലും വ്യക്തി, കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് നേരിടാന്‍ പോയിട്ടുണ്ടോ. പ്രകോപനപരമായിരുന്നു ഗവര്‍ണറുടെ നടപടി. ഞങ്ങൾക്കുനേരെ കരിങ്കൊടിയുമായി കരിങ്കൊടിയുമായി വന്നവര്‍ക്കുനേരെയും ഞാന്‍ കൈവീശുകയാണുണ്ടായത്. പ്രതിഷേധം അക്രമമായാല്‍ പോലീസ് ഇടപെടും പിന്നീട് വിലപിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞത്.
ഗവര്‍ണറെ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ കാലെടുത്തു കുത്താന്‍ സമ്മതിക്കില്ലന്ന് ഭീക്ഷണി മുഴക്കിയ എസ്എഫ്ഐയുടെ ഭീക്ഷണി ഏറ്റെടുത്ത് കോഴിക്കോട് സര്‍വ്വകലാശാലയുടെ വളപ്പിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ രണ്ടുദിവസമായി തങ്ങുന്ന ഗവർണർ തനിക്കെതിരേ എസ്.എഫ്.ഐ. ഉയര്‍ത്തിയ ബാനര്‍ അഴിച്ചുമാറ്റാന്‍ പോലീസിനോട് നിര്‍ദേശിച്ചു. വി.സി.യെ വിളിച്ചുവരുത്തി ദേഷ്യപ്പെട്ട് വിശദീകരണം തേടി. ഞായറാഴ്ച വൈകുന്നേരവും ബാനര്‍ അഴിച്ചില്ലായെന്നുകണ്ട് പുറത്തിറങ്ങി ജില്ലാപോലീസ് മേധാവിയെ ശകാരിച്ചു. ഇതോടെ എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസുകാര്‍ ബാനര്‍ അഴിച്ചുമാറ്റി. പ്രകോപിതരായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തി. പോലീസ് തടഞ്ഞതോടെ അതിരൂക്ഷമായി വിമര്‍ശിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കൂടുതല്‍ ബാനറുകള്‍ ഉയര്‍ത്തി.