മഹാരാഷ്ട്രയില്‍ ശിവസേന ബിജെപി സഖ്യം തുടരും
മഹാരാഷ്ട്രയില്‍ ശിവസേനയോട് പിരിയാന്‍ ബിജെപിക്ക് ആവില്ല. ഇഷ്ടമല്ലങ്കിലും ഈ ബാന്ധവം ബിജെപിക്ക് തുടര്‍ന്നേ പറ്റൂ. ഇതുതന്നെയാണ് മഹാരാഷ്ട്രയിൽ ശിവസേനയുടെ അവസ്ഥയും . ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലായെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കൾ പലതവണ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. എന്നിട്ടും ബിജെപിയെ കൈവിട്ട് ഒറ്റയ്ക്കു ലോകസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വയ്യന്ന് ശവസേന തലവന്‍ ഉദ്ദവ് താക്കറെയ്ക്ക് അവസാനം പറയേണ്ടി വന്നിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ ആകെയുള്ളത് 48 ലോക്സഭാ സീറ്റുകൾആണ്. 2014ൽ 26 സീറ്റിൽ ബിജെപി മത്സരിച്ചു. 23 സീറ്റിൽ വിജയിച്ചു. 22 സീറ്റിൽ ശിവസേന മത്സരിച്ചു. 18 സീറ്റിൽ വിജയിച്ചു. അതോടെ വല്ല്യേട്ടന് കളിച്ച ബിജെപിയെ അംഗീകരിക്കുവാന്‍ ശിവസേന തയ്യാറായില്ല. മഹാരാഷ്ട്രയില്‍ തങ്ങളാണ് വല്ല്യേട്ടന് എന്ന നിലപാടിലായിരുന്നു ശിവസേന. സഖ്യത്തിൽ വല്യേട്ടൻ തങ്ങളാണെന്നാണ് ശിവസേന തലവൻ സഞ്ജയ് റാവത്ത് പറഞ്ഞത്അടുത്തിടെയാണ്. ഇത് ബിജെപിയെ ചൊടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിൽ ബിജെപി മോശം അവസ്ഥയിൽ അല്ലെന്ന് ശിവസേന മനസിലാക്കണമെന്ന മറുപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തന്നെ മുന്നോട്ട് വന്നിരുന്നു.
ഇത്തവണ 24 സീറ്റുകൾ വീതം പങ്കിട്ടെടുക്കാനാണ് ഇരുവരുടെയും തീരുമാനം. ശിവസേനയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മഹാരാഷ്ട്രയിൽ മികച്ച വിജയം നേടാനാവുമെന്നായിരുന്നു ബിജെപി നടത്തിയ ആഭ്യന്തര സർവേയിൽ തെളിഞ്ഞത്. ഇതാണ് സീറ്റിന്റെ കാര്യത്തിലടക്കം വിട്ടുവീഴ്ചയ്ക്ക് ബിജെപിയെ പ്രേരിപ്പിച്ചത്.ഇക്കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യുവാനായി ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ ചേര്‍ന്ന എംപിമാരുടെയും പ്രധാന നേതാക്കളുടെയും യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സഖ്യം വേണമെന്ന നിലപാട് സ്വീകരിച്ചതോടെ ഉദ്ധവ് താക്കറെ സഖ്യനീക്കത്തെ അനുകുലിക്കുവാന് തീരുമാനിച്ചത്.
അതേസമയം, മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് സഖ്യം ശക്തമായ നിലയിലാണെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ശിവസേനയും ബിജെപിയും ഒന്നിച്ച് സ്ഥിതിക്ക് എൻസിപി-കോൺഗ്രസ് സഖ്യത്തിന് കൂടുതൽ അധ്വാനിക്കേണ്ടി വരും. 2014ൽ എൻസിപിക്ക് നാലു സീറ്റും കോൺഗ്രസിനു രണ്ടു സീറ്റുമാണ് മഹാരാഷ്ട്രയിൽ നേടാനായത്. ഇക്കുറിയും സഖ്യത്തിന് ശിവസേന പച്ചക്കൊടി കാട്ടിയതോടെ മഹാരാഷ്ട്രയിൽ ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്