പുസ്തക അവലോകനം
കഴിഞ്ഞ ദിവസം ഡോ. സുഷമ ശങ്കർ എഴുതിയ “അച്ഛൻ തമ്പുരാൻ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയുണ്ടായി. അതിന്റെ പുസ്തക അവലോകനം വൈറ്റ് ഫീൽഡിലെ സരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് ഓഫീസിൽ നടക്കുകയുണ്ടായി. മലയാളത്തിലെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ പരിപാടി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ മലയാളത്തിലെയും കന്നഡത്തിലെയും കവികളെ ഓർമ്മിച്ചു. ദ്രാവിഡ സംസ്കാരത്തിന്റെ പ്രചോദനം മലയാളത്തിൽ എന്നപോലെ കന്നഡ ഭാഷയിലെ കവിതകളിലും കാണാം എന്നദ്ദേഹം പറഞ്ഞു. കർണ്ണാടകവും കേരളവും അയൽ സംസ്ഥാനങ്ങൾ മാത്രമല്ല, ഭാഷയിലും സംസ്കാരത്തിലും ഇരു സംസ്ഥാനങ്ങളും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ചടങ്ങിൽ സംസാരിക്കവെ കവയിത്രി ഡോ. സുഷമ ശങ്കർ തന്റെ പുസ്തകത്തിലെ ചില വരികൾ കന്നഡ ഭാഷയിലേക്ക് പരിഭാഷക്കൊടുത്തി ശ്രോതാക്കളെ കേൾപ്പിച്ചു. ഈ സമാഹാരത്തിലെ ഒരു കവിത അവർ നിറ കണ്ണുകളോടെ ചൊല്ലി കേൾപ്പിക്കുകയുണ്ടായി. ഈ ചടങ്ങിൽ സരസ്വതി എഡ്യൂക്കേഷൻ പ്രസിഡണ്ട് ബി ശങ്കർ കന്നഡ – മലയാളം ഭാഷകളുടെ സഹവർത്തിത്വം നമ്മുടെ സംസ്കാരത്തിന് മുതൽ കൂട്ടാവുമെന്ന് ഓർമ്മിപ്പിച്ചു. കൂടാതെ എഴുത്തുകാരൻ എസ് സലിം കുമാർ, കവയിത്രി രമ പ്രസന്ന പിഷാരടി, കഥാകൃത്ത് ഡോ. പ്രേംരാജ് കെ കെ എന്നിവർ സംസാരിച്ചു. ഈ പരിപാടി ധന്യമാക്കിയ കവി കുരീപ്പുഴ ശ്രീകുമാറിനെ പൊന്നാടയും മൈസൂർ പേട്ട ( ഔപചാരിക തലപ്പാവ്) എന്നിവ ചാർത്തി ആദരിക്കുകയുണ്ടായി. പ്രൊ. വി എസ് രാകേഷ് വളരെ ഹാർദ്രമായും ചടുലതലോടും കാണികളെയും അഥിതികളെയും കൈയിലെടുത്ത് പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് ഡോ. സുഷമ ശങ്കർ എല്ലാവർക്കും കൃതജ്ഞത പറഞ്ഞ് കവിയെയും മറ്റു അഥിതികളെയും യാത്രയാക്കി യോഗം പിരിഞ്ഞു.