മൂന്നു പരിഭാഷാ പുസ്തകങ്ങൾ പ്രകാശനം

Print Friendly, PDF & Email

ലോക പുസ്തക ദിനത്തിൽ,World Malayalee Forum ത്തിൻ്റെ ആഭിമുഖ്യത്തിൽ മൂന്നു പരിഭാഷാ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. എഴുത്തുകാരണവും പരിഭാഷകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി ഉത്‌ഘാടനം ചെയ്തു. വിഷ്ണുമംഗലം കുമാർ ഹംപി സർവ്വകലാശാല ഡയറക്റ്റർ Dr.മോഹൻ കുണ്ടാർനെ പരിചയപ്പെടുത്തി . കുണ്ടാർ പരിഭാഷപ്പെടുത്തിയ , തകഴിയുടെ ചെമ്മീൻ, (ചെമ്മേനു) എന്ന പുസ്തകത്തെ വായനക്കാർക്ക് പരിചയപ്പെടുത്തിയത് ഡോ. സത്യനാരായണ രാജു . ശ്രീ. കെ.കെ.ഗംഗാധരൻ പരിഭാഷപ്പെടുത്തിയ “മരളി മനെഗെ ” മൂലകഥ വസൂരിമാല മായാ ബി നായർ പരിചയപ്പെടുത്തി. ശ്രീമതി രമ പ്രസന്നയുടെ “അമ്മുവിന്റെ ഭൂമി” , എന്ന മൂലകഥ 9 വയസ്സ് മാത്രമുള്ള മാസ്റ്റർ ഓസ്റ്റിൻ അജിത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി Ammu’ s Earth എന്നപേരിൽ പ്രസിദ്ധീകരിച്ചപ്പോൾ ശ്രീമതി ബ്രിജി കെ ടി അത് വായനക്കാർക്ക്‌ പരിചയപ്പെടുത്തി. തർജ്ജമ ചെയ്യുവാനും ഭാവന വേണം, പരിഭാഷ ചെയ്യുമ്പോൾ മനോഹാരിത നഷ്ട്ടപ്പെടാതെയും അർത്ഥ വ്യത്യാസം വരാതെയും തർജ്ജമ ചെയ്യണമെങ്കിൽ പരിഭാഷകൻ നല്ലൊരു എഴുത്തുകാരനും ഭാവനയുള്ളവനും ആയിരിക്കണം എന്ന് കന്നടയിലെ ഒരു പാട് ക്ലാസിക്കുകൾ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ സുധാകരൻ രാമന്തളി അഭിപ്രായപ്പെട്ടു.
പരിഭാഷ വരുന്നതോടു കൂടി എഴുത്തുകാരനു “മൂല കഥാകൃത്ത്‌ “എന്ന മ റ്റൊരു സ്ഥാനം കൂടി പരിഭാഷകൻ നൽകുന്നു എന്ന് ഡോ. കെ കെ ഗംഗാധരൻ അഭിപ്രായപ്പെട്ടു. തർജ്ജമ ചെയ്യുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ചും കഷ്ടതകളെക്കുറിച്ചും യോജിച്ച വാക്കുകൾ തേടിയുള്ള യാത്രയെക്കുറിച്ചും കുറിച്ച്‌ ശ്രീ മോഹൻ കുണ്ടാർ സംസാരിച്ചു.
ആദ്യ തർജ്ജുമയുടെ അനുഭവം ഓസ്റ്റിൻ വിവരിച്ചു. ബാംഗളൂർ നാദം ചീഫ് എഡിറ്റർ സലിം കുമാർ, ഷൈനി അജിത്, എന്നിവർ ആശംസകൾ നേർന്നു. റോയ് ജോയ് നന്ദി പറഞ്ഞു.
Photo Credit : Premraj K K

Pravasabhumi Facebook

SuperWebTricks Loading...