കൈരളി കലാസമിതി “ഓണോത്സവം 2023”
ബെംഗളൂരു : “ഓണോത്സവം 2023” കൈരളി കലാ സമിതി നടത്തുന്ന ഈ വർഷത്തെ ഓണാഘോഷം കലാ കൈരളി ഓഡിറ്റോറിയത്തിൽ ഈ മാസം 17 ന് നടത്തപ്പെടുന്നു. രാവിലെ പൂക്കളമത്സരത്തോടെ ആരംഭിക്കുന്ന ഓണാഘോഷം കൈരളി മഹിളാവേദി, യൂവജനവേദി, കൈരളീ നിലയം വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധതരം കലാപരിപാടികളോടെ അരങ് കൊഴുപ്പിക്കുന്നു. 11.30 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എം. എൽ. എ യും സിനിമാ നടനുമായ മുകേഷ് കഥാകൃത്ത് സി. വി ബാലകൃഷ്ണൻ, കെ ആർ. പുരം മുൻ എം എൽ. എ. നന്ദിഷ് റെഡ്‌ഡി എന്നിവർ മുഖ്യാതിഥികളായി എത്തുന്നു. കാസർഗോട്ടെ റോസ് റോക്കേഴ്സ് അവതരിപ്പിക്കുന്ന ഫ്യൂഷൻ ശിങ്കാരിമേളം ഉച്ചതിരിഞ്ഞ് 3.30 ന് . സ്നേഹദേവാനന്ദൻ & ട്രൂപ് നയിക്കുന്ന നൃത്യനൃത്തങ്ങൾ, പിന്നണി ഗായകരായ ഉണ്ണി മേനോൻ, ദുർഗ്ഗാ വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള എന്നിവയും കാണികളെ കോരിത്തരിപ്പിക്കുവാനായി അരങ്ങേറുന്നു.