WMF ബാംഗ്ളൂർ കൗൺസിലിൻ്റെ ഒൻപതാമത് പ്രതിമാസ സാഹിത്യപരിപാടി

Print Friendly, PDF & Email

WORLD MALAYAWORLD MALAYALEE FEDERATION
BANGALORE COUNCIL –
SAHITHYAVEDI 9th PROGRAM
– JULY 29, 2023 From 3.00 PM TO 5.30 PM
Rotary Hall, 2143, 16th E Main Rd, HAL 2nd Stage, Kodihalli, Bengaluru, Karnataka 560008

വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ളൂർ കൗൺസിലിൻ്റെ ഒൻപതാമത് പ്രതിമാസ സാഹിത്യപരിപാടി ജൂലൈ 29 ശനിയാഴ്ച 3.00 മുതൽ 5..30 വരെ ഇന്ദിരാനഗർ റോട്ടറിഹാളിൽ നടന്നു. .സാഹിത്യവേദിക്ക് വേണ്ടി രമാ പിഷാരടി സ്വാഗതവും, സെക്രട്ടറി ശ്രീ റോയ് ജോയ് കഴിഞ്ഞ പരിപാടിയുടെ അവലോകനവും നിർവ്വഹിച്ചു.

ബാംഗ്ളൂരിലെ പ്രശസ്ത സാഹിത്യകാരനും, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ സുധാകരൻ രാമന്തളി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവർത്തനത്തിൻ്റെ വിവിധതലങ്ങളെ കുറിച്ചും, ആധികാരികവും, ആത്മാർത്ഥവുമായ സാധനയും, പഠനവും ആവശ്യമുള്ള സാഹിത്യശാഖയാണ് വിവർത്തനം എന്ന് ശ്രീ സുധാകരൻ രാമന്തളി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

പരിഭാഷ പരിപാടിയിൽ കേരളത്തിലെ പ്രശസ്ത സാഹിത്യകാരനായ ശ്രീ പ്രമോദ് കുമാർ അതിരകത്തിൻ്റെ “കാലം കണക്കെടുക്കുമ്പോൾ” എന്ന പുസ്തകത്തിൻ്റെ ബാംഗ്ളൂരിലെ എഴുത്തുകാരിയായ സിന്ധു ഗാഥ ഇംഗ്ളിഷിൽ പരിഭാഷപ്പെടുത്തിയ “വെൻ റ്റൈം റെക്കൻസ്” എന്ന കൃതി കേന്ദ്ര അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ബാംഗ്ളൂരിലെ പ്രശസ്ത എഴുത്തുകാരിയും വിവർത്തകയുമായ ശ്രീമതി മായ ബി നായർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് പുസ്തകത്തിൻ്റെ അവലോകനം നടത്തി. ഗഹനവും, തീക്ഷ്ണവുമായ ജീവിതദർശനമുള്ള സൃഷ്ടിയാണ് കാലം കണക്കെടുക്കുമ്പോൾ എന്ന പുസ്തകമെന്ന് അവലോകനത്തിൽ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് പറഞ്ഞു. ജീവിതത്തിൽ പരമപ്രധാനമായത് മതമോ, ജാതിയോ, വിഭാഗീയതയോ ഒന്നുമല്ല ആർദ്രമായ മനസ്സാണ് ജീവിവിജയത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ളൂരിലെ എഴുത്തുകാരനായ ഡോ. കെ കെ പ്രേംരാജിൻ്റെ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം” എന്ന ചെറുകഥാ സമാഹാരത്തിന്റെ കവർ പേജിൻ്റെ പ്രകാശനം ശ്രീ പ്രമോദ് കുമാർ അതിരകം ശ്രീമതി ഷൈനി അജിത്തിന് നൽകി പ്രകാശനം ചെയ്തു. .

ബാംഗ്ളൂരിലെ സാംസ്കാരിക രംഗത്തെ പ്രമുഖരായ ശ്രീ ഓ വിശ്വനാഥൻ, അഡ്വക്കേറ്റ് ശ്രീലക്ഷ്മി
ഡോ. സുധ കെ കെ,, ശ്രീമതി ഷൈനി അജിത്, ശ്രീ രവികുമാർ തിരുമല, ഡോ. പ്രേംരാജ് കെ കെ എന്നിവർ ആശംസകളേകി.
ബാംഗ്ളൂരിലെ സാഹിത്യ/സഹൃദയലോകം പരിപാടിയിൽ പങ്കെടുക്കുത്തു

Pravasabhumi Facebook

SuperWebTricks Loading...