പുസ്തക പ്രകാശനം
പ്രശസ്ത എഴുത്തുകാരിയും വിവർത്തകയുമായ ഡോ. സുഷമാ ശങ്കർ തന്റെ പുതിയ കവിതാ സമാഹാരവുമായി വായനക്കാരിലേക്ക്. ഈ വരുന്ന പത്താം തീയതി ഉച്ചതിരിഞ് 3 .30ന് പ്രവാസി മലയാളി അസ്സോസിയേഷനുമായി ചേർന്ന് ബാംഗളൂരിലെ ചന്നസാന്ദ്രയിൽ (ശ്രീ സായി പാലസ്) വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യുന്നു. “അച്ഛൻതമ്പുരാൻ” എന്ന് പേരിട്ടിരിക്കുന്ന ഈ കവിതാ സമാഹാരം പ്രേംരാജ് കെ കെ ഏറ്റുവാങ്ങുന്നു.