മാഫിയ തലവന്‍ മുഖ്യമന്ത്രി തന്നെ. തെളിവുകള്‍ പുറത്തേക്ക്.
സ്വര്‍ണ്ണകടത്തിന്‍റേയും ലൈഫ് മിഷന്‍ കോഴക്കേസിന്‍റേയും തെളിവുകള്‍ ഓരോന്നോരോന്നായി ദിവസംതോറും പുറത്തുവരുമ്പോൾ എല്ലാ കുഭകോണങ്ങൾക്കും ചുക്കാൻ പിടിച്ച കേരളത്തിലെ യഥാർത്ഥ മാഫിയ തലവൻ മുഖ്യമന്ത്രി തന്നെയാണെന്ന് തെളിയുകയാണ്. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവനാ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) ലംഘിക്കുന്ന തീരുമാനം എടുക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നതിന്റെ രേഖകള്‍ വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര പുറത്തുവിട്ടതോടെയാണ് ഇക്കാര്യം കൂടുതൽ വ്യക്തമായത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ നിര്‍മാണം യൂണിടാക്കിനെ ഏൽപിക്കാനുള്ള തീരുമാനമെടുത്തത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന പ്രസ്തുത യോഗത്തിലായിരുന്നു. അനിൽ അക്കര പുറത്തുവിട്ട ലൈഫ് മിഷന്‍ സി.ഇ.ഒ ആയിരുന്ന യു.വി. ജോസ് തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ലൈഫ് മിഷന്റെ പിന്നാമ്പുറ കഥകൾ കേരളത്തിന്റെ മുമ്പിൽ അനാവരണം ചെയ്യപ്പെട്ടത്.
വിദേശരാജ്യത്തിന്റെ പ്രതിനിധിയായ യു.എ.ഇ. കോണ്‍സുലേറ്റ് കേരളത്തിലെ ഒരു കാരാറുകാരനുമായി എഗ്രിമന്റ് വെച്ച്, ജില്ലാ കളക്ടറുടെ കൈവശമുണ്ടായിരുന്ന സ്ഥലം നഗരസഭയ്ക്ക് കൈമാറി. അവിടെയാണ് വിദേശ ഏജന്‍സി നിര്‍മാണം നടത്തുന്നത്. ഇത് എഫ്.സി.ആര്‍.എയുടെ ലംഘനമാണ്. ആ ലംഘനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലെ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് നടന്നത്. ഒരുകാരണവശാലും മുഖ്യമന്ത്രിക്കോ വിദേശരാജ്യത്തെ ഏജന്‍സികള്‍ക്കോ ഇങ്ങനെ തീരുമാനം എടുക്കാന്‍ അധികാരമില്ല. ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിലാണ്. അതാണ് സ്വപ്‌നയുടെ ചാറ്റിലുള്ളത്. അതിനാല്‍ എഫ്‌സിആര്‍എയുടെ ലംഘനത്തിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്’, എല്ലാത്തിന്റേയും സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഏന്തൊക്കെ നുണകള്‍ പറയുന്നോ, അതൊക്കെ പൊളിക്കാന്‍ കഴിയുന്ന തെളിവുകള്‍ കൈയ്യിലുണ്ട്. ഈ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അതിനാൽ അന്വേഷണ ഏജന്‍സിക്ക് ഇനി ഈ രേഖകള്‍ കൈമാറാന്‍ തയ്യാറല്ല, ഈ ഏജന്‍സികളില്‍ പൂര്‍ണ്ണവിശ്വാസമില്ല. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ ഹാജരാക്കും. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ കക്ഷിചേരും. ആ കോടതിയിലും രേഖകള്‍ ഹാജരാക്കും അനിൽ അക്കര പറഞ്ഞു.
എഫ്.സി.ആര്‍.എക്ക് വിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടാണ് അതുമറികടക്കാന്‍ റെഡ്ക്രസന്റ് വരുന്നത്. റെഡ്ക്രസന്റ് വഴി കരാര്‍ വന്ന്, ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്ന് അത് സെക്രട്ടേറിയേറ്റില്‍ ഒപ്പിട്ടാണ് എഫ്.സി.ആര്‍.എ. നിയമത്തിന്‍റെ ലംഘനത്തിലേക്ക് കാര്യങ്ങളെത്തിയത്. തദ്ദേശവകുപ്പ് മന്ത്രി ഇല്ലാതെയാണ് യോഗം നടന്നത്. റീബില്‍ഡ് കേരളയില്‍ നിന്ന് ലൈഫ് മിഷനിലേക്ക് പ്രോജക്ട് പോകുന്നത് 12 മണിക്കൂറിനുള്ളിലാണ്. വേണുവെന്ന സത്യസന്ധനായ ഐ.എ.എസ്. ഉദ്യോഗസ്ഥനെക്കൊണ്ട് ഒപ്പിടീക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയാണ് പഴയകാലത്തെ ചങ്ങാതി യു.വി. ജോസിന്റെ കൈയില്‍ കൊടുത്തതെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി..