ബാലപീഢകര്‍ക്ക് ഇനി വധശിക്ഷ…  ഓര്‍ഡിനന്‍സ് പ്രസിഡന്റ് ഒപ്പുവച്ചു.

Print Friendly, PDF & Email

12 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. ഇതോടെ ഓര്‍ഡിനന്‌സ് നിയമമായി. ശനിയാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സാണിത്. ഇനി ആറാഴ്ചയ്ക്കുള്ളില്‍ ഇരുസഭകളിലും ഈ ഓര്‍ഡനന്‍സ് പാസ്സാക്കിയാല്‍ മതി.

12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തും. 16 വയസ്സിനു താഴെയുള്ള കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണെങ്കില്‍ കുറഞ്ഞ ശിക്ഷ ജീവിതകാലം മുഴുവന്‍ തടവായിരിക്കും, മുമ്പിത് 10 വവര്‍ഷമായിരുന്നു എന്നാല്‍ നിര്‍ഭയ കേസോടെ 20 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു. കൂടിയാല്‍ വധശിക്ഷയും. 16 വയസ്സിനു താഴെയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. ബലാല്‍സംഗ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കുവാനുള്ള പരമാവധി കാലാവധി രണ്ടു മാസമായിരിക്കുമെന്നും നിജപ്പെടുത്തിയിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •