ഹിജാബിനെതിരെയുള്ള പ്രതിഷേധക്കാർക്ക് നേരെ കനത്ത വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു. പ്രതിക്ഷേധം ‘ഫിഫാ’ വേദിയിലും
ഇറാന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കുർദിഷ് പട്ടണമായ ജാവൻറൂഡില്‍ പ്രതിഷേധക്കാർക്ക് നേരെ ഇറാനിയൻ സുരക്ഷാ സേന കനത്ത വെടിവയ്പ്പ് നടത്തി, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രണ്ട് പേരുടെ ശവസംസ്കാര ചടങ്ങിനിടെ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു, ഏകാധിപതിക്ക് മരണം!” “സ്വാതന്ത്ര്യം! സ്വാതന്ത്ര്യം! സ്വാതന്ത്ര്യം!” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഹൈവേയിലൂടെയും പൊടി നിറഞ്ഞ വയലിലൂടെയും കൊല്ലപ്പെട്ടവരുടെ ശവകുടീരത്തിലേക്ക് നീങ്ങിയ ജനക്കൂട്ടത്തിനു നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്.

പ്രതിക്ഷേധക്കാര്‍ക്കെതിരെ തെരുവുകളിൽ ഇറാനിയന്‍ സൈന്യം യന്ത്രത്തോക്കുകൾ ഉപയോഗിച്ച് കനത്ത വെടിവെപ്പാണ് നടത്തിയെതെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് തലയിലോ നെഞ്ചിലോ വെടിയേറ്റതായി പറയുന്നു. ആശുപത്രികളിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം കാരണം പരിക്കേറ്റവരിൽ പലരും വീടുകളിൽ ചികിത്സയിലാണെന്നും ഇത് മരണസംഖ്യ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടാണെന്നും കുർദിസ്ഥാൻ ഹ്യൂമൻ റൈറ്റ്‌സ് നെറ്റ്‌വർക്ക് പ്രതിനിധി ഹെങ്കാവ് പറഞ്ഞു. ഇതോടെ കുറഞ്ഞത് 426 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പിരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ സേനയിലെ 55 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 17,400-ലധികം പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു, “അള്ളാഹുവിന് എതിരെയുള്ള യുദ്ധം” എന്ന കുറ്റം ചുമത്തി പ്രതിക്ഷേധത്തില്‍ പങ്കെടുത്തഏഴ് പേര്‍ക്കെതിരെ ഭരണകൂടം വധശിക്ഷ വിധിച്ചു. ടെഹ്‌റാനിൽ 315 പേരും, അൽബോർസ് പ്രവിശ്യയിൽ 201 പേരും, തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിൽ 105 പേരും അള്ളാഹുവനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റും ചുമത്തി വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ “ദൈവത്തിനെതിരായ യുദ്ധം” വധശിക്ഷ ലഭിക്കുന്ന ഗുരുതര കുറ്റമാണ്.
തലസ്ഥാനമായ ടെഹ്‌റാനിൽ സ്ത്രീകൾക്കുള്ള രാജ്യത്തെ കർശനമായ വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത അമിനി, എന്ന കാരണത്താല്‍ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ 22 കാരിയായ മഹ്‌സ അമിനി എന്ന കുർദിഷ് വനിത സെപ്റ്റംബർ 16-ന് മരിച്ചതു മുതൽ ഇറാൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. അമിനി ജനിച്ച ഇറാനിലെ പടിഞ്ഞാറൻ, കുർദിഷ് മേഖലയിൽ തുടക്കത്തിൽ കേന്ദ്രീകരിച്ച പ്രതിഷേധങ്ങൾ രാജ്യത്തുടനീളം വ്യാപിക്കുകയും ഇറാനിലെ ഭരണകക്ഷികളായ പുരോഹിതന്മാരെ അട്ടിമറിക്കാനുള്ള ആഹ്വാനമായി വളരുകയും ചെയ്തു. ഇറാനിയൻ അധികാരികൾ മാധ്യമങ്ങള്‍ക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പല നഗരങ്ങളിലും ഇന്റർനെറ്റ് കട്ട് ചെയ്തിരിക്കുകയാണ് ഇതാനാല്‍ പ്രതിക്ഷേധങ്ങളുടെ വിശദാംശങ്ങൾ പുറത്തുവരുന്നില്ല.
1979-ലെ ഇസ്‌ലാമിക വിപ്ലവകാലത്ത് പുരോഹിതന്മാരെ അധികാരത്തിലെത്തിച്ചതിനു സമാനമായ കലാപമാണ് രാജ്യത്ത് നടക്കുന്നതെന്നാണ് കുർദിഷ് നഗരമായ മഹബാദില്‍ നിന്നുള്ള ഒരു നിയമനിർമ്മാതാവ് ജലാൽ മഹ്മൂദ്‌സാദെ എറ്റെമാദ് ദിനപത്രത്തോട് പറഞ്ഞു, ഒരു ദശാബ്ദത്തിലധികമായി നിലനില്‍ക്കുന്ന മതാധിപത്യ ഭരണകൂടത്തിനെതിരെയുള്ള നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ ഇറാനില്‍ നടക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സുരക്ഷാ സേനയിലെ ചില അംഗങ്ങൾ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വെടിയുതിർത്തുവെന്നും മൃദുലമായ സമീപനം സ്വീകരിക്കാൻ അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടയില്‍ ലോകകപ്പ് വേദിയിലേക്കും പ്രതിക്ഷേധങ്ങള്‍ എത്തി. തിങ്കളാഴ്ച ഇറാൻ ദേശീയ ടീം ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടിയ ലോകകപ്പിൽ അവരുടെ ദേശീയ ഗാനം ഗ്രൗണ്ടില്‍ മുഴങ്ങിയപ്പോള്‍ പ്രതിക്ഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ കളിക്കാർ ഗാനത്തിനൊപ്പം ഏറ്റു പാടിയില്ല, സ്ത്രീ… സ്വാതന്ത്ര്യം തുടങ്ങിയ ബാനറുകളുമായാണ് ഇരാനികള്‍ മത്സരവേദിയില്‍ എത്തിയത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ചില ആരാധകർ ഇറാന്‍ മത ഭരണകൂടത്തിെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതും കേള്‍ക്കാമായിരുന്നു. പ്രതിക്ഷേധങ്ങള്‍ അയൽരാജ്യമായ ഇറാഖിന്റെ വടക്കൻ കുർദിഷ് മേഖലയിലേക്കും വ്യാപിച്ചിട്ടുണ്ട്.
വിദേശ ഇടപെടലാണ് പ്രതിഷേധത്തിന് കാരണമെന്ന് ഇറാൻ ആരോപിക്കുന്നത്. “ഭീകരവാദത്തെ പിന്തുണയ്ക്കുന്നു” എന്ന് ആരോപിച്ച്, പ്രതിഷേധം റിപ്പോർട്ട് ചെയ്ത വിദേശ ചാനലുകളിലെ ഉൾപ്പെടെ ഒരു ഡസനിലധികം യൂറോപ്യൻ ഉദ്യോഗസ്ഥർക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇറാൻ ഉപരോധം ഏർപ്പെടുത്തി. ഇറാനിലെ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് പുറമെ ഉദ്യോഗസ്ഥർക്ക് പ്രവേശന വിലക്കും വിസ നിരോധനവും ഉപരോധത്തിൽ ഉൾപ്പെടുന്നു. To Read More: ‘മഹ്‌സ അമിനിയുടെ മരണം’ ഇറാനില്‍ സദാചാര(മത) പോലീസിനെതിരെ പ്രതിക്ഷേധം ആളിക്കത്തുന്നു… – Pravasabhumi

