തുടര്‍ച്ചയായ 13ാം ദിവസമായ ഇന്നും മണ്ണെണ്ണയടക്കം രാജ്യത്ത് ഇന്ധനവില കൂട്ടി.
തുടര്‍ച്ചയായ 13ാം ദിവസമായ ഇന്നും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. പത്ത് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 71 പൈസയാണ്. ഡീസലിന് 8 രൂപ 42 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115 രൂപ 10 പൈസയും ഡീസലിന് 101 രൂപ 83 പൈസയുമായി. കൊച്ചിയിലെ പെട്രോള്‍ വില 113.02രൂപയും ഡീസലിന് 99.89 രൂപയുമാണ്. ഇന്ധന വിലയുടെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ നവംബര്‍ 4 മുതല്‍ 137 ദിവസം വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്.
പെട്രോളിനും ഡീസലിനും പാചക വാതകത്തിനും കുത്തനേ വിലകൂട്ടുന്നതിനിടയിൽ പാവപ്പെട്ടവർ ഉപയോഗിക്കുന്ന മണ്ണെണ്ണയ്ക്കും തൊട്ടാൽ പൊള്ളുന്ന വിലയായി. ഒറ്റയടിക്ക് 28 രൂപയാട്ടിയതോടെ ലിമ്റ്ററിന് 81രൂപയാണ് മണ്ണെണ്ണക്ക് വില വര്‍ദ്ധിപ്പിച്ചത്. ഇതോടെ മണ്ണെണ്ണക്ക് മലിറ്ററിന് 81രൂപയായി അതോടൊപ്പം കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 % വെട്ടിക്കുറക്കുറച്ചതോടെ റേഷൻകട വഴിയുള്ള മണ്ണെണ്ണ വിതര ണവും അവതാളത്തിലാവും. ജനുവരി മുതൽ മാർച്ച് വരെ 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഫെബ്രുവരിയിൽ ലിറ്ററിന് 6 രൂപയിലേറെ വർദ്ധന എണ്ണക്കമ്പനികൾ വരുത്തിയെങ്കിലും കേരളത്തിൽ വില കൂട്ടിയിരുന്നില്ല. സ്റ്റോക്ക് തീരുംവരെ പഴയ വിലയിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. ബോട്ടുകളിൽ മണ്ണെണ്ണ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെയാണ് മണ്ണെണ്ണ വില വര്‍ദ്ധനവ് കാര്യമായി ബാധിക്കുക.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. റഷ്യയുടെ യുക്രൈന് അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ റഷ്യ യുക്രെയ്ന് യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.