രജപക്സെ സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി. തൊട്ടു പുറകെ അടിയന്തരാവസ്ഥ പിന്‍വലിച്ചു.

Print Friendly, PDF & Email

ശ്രീലങ്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ ഘടകകക്ഷികൾ കൂട്ടമായി മുന്നണി വിട്ടതോടെ രജപക്സെ സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി. തൊട്ടു പുറകെ പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു ഉത്തരവ് ഇറക്കി. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാജപക്സെ അടിയന്തരാവസ്ഥ പിന്‍വലിച്ചത്.

225 അംഗ ലങ്കൻ പാർലമെന്റിൽ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്സെ സർക്കാരിന് ഉണ്ടായിരുന്നത്. നാല്പതിലേറെ എം.പിമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമായി. അതേസമയം ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂർ തികയും മുൻപേ രാജിവെച്ചു. സർവകക്ഷി സർക്കാർ ഉണ്ടാക്കി പ്രതിസന്ധി നേരിടാം എന്ന രജപക്സേമാരുടെ നിർദേശം പ്രതിപക്ഷ പാർട്ടികൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. തുടര്‍ന്നായിരുന്നു അലി സാബ്രിയുടെ രാജി.

ഇന്ന് പകലും ലങ്കയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രതിഷേധം തുടർന്നു. രാത്രിയും പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളിൽ സുരക്ഷ ശക്തമാക്കി.

  •  
  •  
  •  
  •  
  •  
  •  
  •