‘ചിലരുടെ മതാന്ധത’, ഉമ്മന്‍ചാണ്ടിക്ക് വിദഗ്ധ ചികിത്സ നിക്ഷേധിക്കുന്നതായി ആരോപണം.

Print Friendly, PDF & Email

തൊണ്ടക്ക് കാന്‍സര്‍ രോഗം ബാധിച്ച ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നിക്ഷേധിക്കുന്നതായി ആരോപണം. സംസാരശേഷിയെ പോലും ബാധിക്കുന്ന തരത്തില്‍ രോഗം തീവ്രമായിട്ടും മതം തലക്കുപിടിച്ച കുടുംബാഗങ്ങളില്‍ ചിലരുടെ കടുംപിടിത്തം മൂലം ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നിക്ഷേധിക്കപ്പെടുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ക്രൈസ്തവരില്‍ ഓര്‍ത്തഡോക്സ് വിശ്വാസിയാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ മകന്‍ ചാണ്ടി ഉമ്മനും മറ്റ് ചില കുടുംബാഗങ്ങളും അടുത്ത കാലത്ത് പെന്തകോസ്ത് വിശ്വാസം സ്വീകരിച്ചു. രോഗത്തിനു ചികിത്സ പ്രാര്‍ത്ഥന മാത്രമാണെന്നു വിശ്വസിക്കുന്ന പെന്തകോസ്ത വിഭാഗത്തിലേക്ക് കടന്ന അവരില്‍ ചിലരാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിക്കണ്ട വിദഗ്ധ ചികിത്സ നിക്ഷേധിക്കുന്നത് എന്നാണ് ആരോപണം.

ഇതറിഞ്ഞ മകള്‍ അച്ചു ഉമ്മന്‍ അച്ഛനു വിദഗ്ധ ചികിത്സ നിക്ഷേധിച്ചാല്‍ കോടതിയെ സമീപിക്കേണ്ടി വരും എന്ന് രാഹുല്‍ ഗാന്ധിയേയും എ.കെ ആന്റണിയേയും അറിയിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ഏതായാലും ഭാരത് ജോഡോ യാത്രയില്‍ സ്ഥിരാംഗം ആയിരുന്ന ചാണ്ടി ഉമ്മനോട് യാത്രയില്‍ ഇനി തുടരാതെ അച്ഛനെ ശുശ്രൂഷിക്കുകയാണ് വേണ്ടതെന്നും ലോകത്തെവിടെ കൊണ്ടു പോയി ചികിത്സിച്ചാലും ചിലവു മുഴുവനും എഐസിസി വഹിച്ചുകൊള്ളാമെന്നും രാഹുല്‍ഗാന്ധി അറിയിച്ചുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നു തന്നെ പുറത്തു വരുന്ന വിവരം. മതം തലക്കു പിടിച്ച ചിലരുടെ പിടിവാശിയിക്ക് മുമ്പില്‍ കേരളം കണ്ട ഏറ്റവും ജനപ്രീതിയുള്ള ഒരു ജനകീയ നേതാവിന്റെ ജീവന്‍ വിട്ടുകൊടുക്കാതെ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

(2) Watch | Facebook

Pravasabhumi Facebook

SuperWebTricks Loading...