ചരിത്രമുറങ്ങുന്ന ആറന്മുള കൊട്ടാരം

Print Friendly, PDF & Email

അധികം അറിയപ്പെടാത്തതും ചരിത്രമുറങ്ങുന്നതുമായ നിരവധി കൊട്ടാരങ്ങൾ കേരളത്തിലുണ്ട്. അതിലൊന്നാണ് ആറന്മുളയിലെ വടക്കേ കൊട്ടാരം. കേരളത്തിലെ പ്രസിദ്ധമായ നാലുകെട്ട് മാതൃകയിൽ നിർമിച്ച വടക്കേ കൊട്ടാരത്തിന് ഏകദേശം രണ്ടു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. 1985 ൽ മുൻപുണ്ടായിരുന്ന ആറന്മുള വലിയകൊട്ടാരം പൊളിച്ചുമാറ്റിയതിന് ശേഷം അതിന്റെ ഭാഗമായ വടക്കേ കൊട്ടാരത്തിൽ ആയിരുന്നു ആറന്മുള തമ്പുരാൻ താമസിച്ചിരുന്നത്. അതിനുശേഷം 2008 ൽ സ്വകാര്യവ്യക്തിക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുവരെ ശബരിമലയിൽ നിന്നും പന്തളത്തേക്ക് തിരികെ പോകുന്ന തിരുവാഭരണ ഘോഷയാത്ര ആറന്മുളയിൽ എത്തുമ്പോൾ പൊതുജനങ്ങൾക്ക് പ്രദര്ശിപ്പിച്ചിരുന്നത് വടക്കേകൊട്ടാരത്തിൽ ആയിരുന്നു.

     തെക്കുംകൂർ ഡൈനാസ്റ്റിയിൽ  ഉൾപ്പെട്ടതായിരുന്നു ആറൻമുള എങ്കിലും ഭരണാവകാശം ഉണ്ടായിരുന്നില്ല.. ആറന്മുള ക്ഷേത്രത്തിന് കിഴക്ക് പമ്പാ നദിയുടെ അല്പം അകലെയായാണ് വടക്കേകൊട്ടാരം സ്ഥിതി ചെയ്യുന്നത്. രണ്ടുപതിറ്റാണ്ട് മുൻപ് കേരളത്തിൽ നിലവിലുണ്ടായിരുന്ന നാലുകെട്ട് മാതൃകയിൽ വാസ്തു വിദ്യ പൂർണമായും പാലിച്ചാണ് നിർമ്മാണം. ഗോപുരത്തിന് മുകളിലായി ശ്രീരാമജയം, തിരുവാറന്മുളയപ്പൻ സഹായം  എന്ന് അന്നത്തെ ലിപിയിൽ ചെമ്പുതകിടിൽ എഴുതിയിരിക്കുന്നത് കൗതുകമുണർത്തുന്നു.  നീളൻ വരാന്തയും നടുമുറ്റവും അറയും നിരയും നിലവറയും ഉൾപ്പെടെ പൂർണമായും വാസ്തുവിദ്യ  അധിഷ്ഠിതമായ നാലുകെട്ട് മാതൃകയിലാണ് ഇ കൊട്ടാര നിർമ്മാണം എന്നത് അക്കാലത്തെ ആറന്മുളയിലെ നിർമ്മാണ രീതിയെയും കാര്ഷികസംസ്‌ക്കാരത്തെയും  സൂചിപ്പിക്കുന്നു. 

സുർക്കിയിൽ പണിത അൽപ്പം ചുവരുകളും പൂർണ്ണമായും തടിയിൽ തീർത്ത മുറികളും മച്ചും അടുക്കളയുമാണ് കൊട്ടാരത്തിനുള്ളത്. സംരക്ഷിക്കാതെ നശിച്ചു വിസ്‌മൃതിയിലായിക്കൊണ്ടിരിക്കുന്ന കൊട്ടാരങ്ങളിൽ ഒന്നാകുമായിരുന്ന ആറന്മുള വടക്കേ കൊട്ടാരത്തെ 2009 ൽ പുനരുദ്ധാരണം നടത്തി ഏറ്റവും മികച്ചരീതിയിൽ സംരക്ഷിച്ചുപോരുന്നു.

Pravasabhumi Facebook

SuperWebTricks Loading...