KERALANEWS MAIN

സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്, ഒമ്പത് വിസിമാര്‍ രാജിവക്കണമെന്ന് അന്ത്യശാസനം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചാണ് ഇന്ന് ചേര്‍ന്ന ഇടുതുമുന്നണി യോഗം പിരിഞ്ഞത്. അവര്‍ മുഴക്കിയ സമരാഹ്വാനത്തിന്‍റെ പ്രതിധ്വനി കെട്ടടങ്ങും മുമ്പ് സ്കോര്‍ ചെയ്തിരിക്കുകയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ നടത്തിയ ഈ അപ്രതീക്ഷിത സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഞെട്ടിപോയത് കേരള സര്‍ക്കാരും.

സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് നാളെ 11.30ന് മുമ്പ് രാജി വയ്ക്കണമെന്ന് അന്തിശാസനം നല്‍കിയിരിക്കുകയാണ് ഗവര്‍ണര്‍. തിങ്കളാഴ്ച വിരമിക്കുന്ന കേരളസര്‍വകലാശാലാ വി.സി. വി.പി മഹാദേവന്‍പിള്ള ഉള്‍പ്പെടെ ഒമ്പത് വി.സിമാരോടാണ് രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.മഹാത്മാ ഗാന്ധി സര്‍വകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കോഴിക്കോട് സര്‍വകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സര്‍വകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിയിലേക്കാണ് ഗവര്‍ണര്‍ കടന്നത്. പക്ഷെ സുപ്രീം കോടതി വിധിയും യുജിസി ചട്ടങ്ങളും നിഷ്കര്‍ഷിക്കുന്ന പരിധിക്കുള്ളില്‍ നിന്നുള്ള ഗവര്‍ണര്‍ നടത്തിയ കടുംവെട്ടില്‍ പതറിപോയ ഭരണകൂടത്തിനാകട്ടെ വൈസ്ചാന്‍സലര്‍മാരോട് രാജിവക്കരുത് എന്നാവശ്യപ്പെടുവാന്‍ മാത്രമേ കഴി‍ഞ്ഞിട്ടുള്ളൂ. എന്നാല്‍ ഗവര്‍മ്മെന്‍റിന്‍റെ വാക്കുകേട്ട് രാജിവക്കാന്‍ തയ്യാറാകാത്ത വൈസ് ചാന്‍സലര്‍മാരെ എങ്ങനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തളര്‍ന്ന ശബ്ദത്തില്‍ ഗവര്‍ണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രസ്താവിച്ചുവെങ്കിലും യു​​​ജി​​​സി ച​​​ട്ട​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ചു ന​​​ട​​​ത്തി​​​യ സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ന്‍​​​സ​​​ല​​​റു​​​ടെ നി​​​യ​​​മ​​​നം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് ഒരു അനുകൂല ഉത്തരവ് ലഭിക്കുമെന്ന ഉറപ്പ് സര്‍ക്കാരിനുമില്ല. ഗവര്‍ണറുടെ അന്തിശാസനം മാനിച്ച് രാജിവച്ചില്ലങ്കില്‍ ഗവര്‍ണര്‍ വി.സി.മാരെ പുറത്താക്കിയേക്കും എന്നാണ് കണക്കുകൂട്ടുന്നത്. ആ സാഹചര്യത്തില്‍ പുറത്താക്കപ്പെട്ട വൈസ്ചാന്‍സലര്‍മാരെ കൊണ്ട് തന്നെ കോടതിയെ സമീപിക്കാം എന്ന തന്ത്രമാണ് സര്‍ക്കാര്‍ മെനയുന്ന്ത്.

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചുവെന്ന് സിപിഎം സംസ്ഥന സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഗവര്‍ണറുടെ നടപടിയെ പൂര്‍ണമായും കോണ്‍ഗ്രസ് സ്വാഗതം ചെയ്തു വെങ്കിലും യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചിരിക്കുകയാണ്. കുറേകാലമായി സിപിഎംനോട് മൃദുസമീപനം കൈക്കൊള്ളുന്ന ലീഗിന്‍റെ നിലപാട് ഇക്കാര്യത്തിലും എല്‍ഡിഎഫ് അനുകൂലമായതോടെ പുറത്തുവന്നത് യുഡിഎഫ് ലെ അനൈക്യമാണ്.

“സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം ഇടതുമുന്നണി ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന്” ഇടതുനേതാക്കള്‍ പ്രഖ്യാപിച്ചതിന്‍റെ തൊട്ടുപിന്നലാെയായിരുന്നു ഗവര്‍ണ്ണറുടെ തിരിച്ചടി. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നു മാറ്റുന്ന നടപികള്‍ സജീവമാക്കുക മാത്രമേ സര്‍ക്കാരിന്‍റെ മുന്നില്‍ ഇനി അവശേഷിക്കുന്ന ഏക വഴി. യുഡിഎഫ് ലെ അനൈക്യം മുതലെടുത്ത് അതിനുള്ള നിയമം നിയമസഭയില്‍ പാസ്സാക്കിയെടുക്കാം എന്നാണ് സിപിഎം കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന എല്‍ഡിഎഫ് യുഡിഫ് സമവാക്യങ്ങള്‍ എല്ലാം മാറിമറയും. ശക്തമായി കൊണ്ടിരിക്കുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ കേരള രാഷ്ടീയത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങള്‍.