INDIANEWS MAIN

സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകൾ ഇല്ലാതേയും യാത്രക്കാർക്ക് യാത്ര ചെയ്യാം – റെയില്‍വേ.

ഉത്സവ സീസണിൽ ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നില്ലേ. എങ്കിലിതാ പരിഹാരവമായി റെയില്‍വേ എത്തുന്നു, പ്രശ്‌നം പരിഹരിക്കുന്നതിന്, പ്രത്യേക ട്രെയിനുകൾ ആരംഭിക്കുക അല്ലെങ്കിൽ കംപാര്‍ട്ടുമെന്‍റുകളുടെ എണ്ണം വർദ്ധിപ്പിക്കുക ട്രെയിന്‍ സര്‍വ്വീസുളുടെ എണ്ണം കൂട്ടുക എന്നിങ്ങനെയുള്ള ഒന്നിലധികം പരിഹാരങ്ങള്‍ക്കു പുറമേ ടിക്കറ്റ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യാത്രക്കാർക്ക് ട്രെയിനുകളിൽ യാത്ര ചെയ്യാമെന്ന് റെയില്‍വേ പ്രഖ്യാപിച്ചു. ഉത്സവ സീസണിൽ റിസർവേഷൻ ഇല്ലാതെ തീവണ്ടികളിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവസരമൊരുക്കുന്നതാണ് പുതിയ പ്രഖ്യാപനം.

പുതിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ, കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങിയ ശേഷം, ടിടിയുടെ പക്കല്‍ നിന്ന് കണ്‍ഫര്‍മേഷന്‍ ടിക്കറ്റ് നിങ്ങൾ സ്വന്തമാക്കണം. നിങ്ങൾക്ക് അത്തരമൊരു ടിക്കറ്റ് ഉണ്ടെങ്കിൽ, ടിക്കറ്റ് ചെക്കർക്ക് നിങ്ങളെ യാത്ര ചെയ്യുന്നതിൽ നിന്ന് തടയാൻ കഴിയില്ല. ഓൺലൈനായി ടിക്കറ്റ് എടുക്കുന്നവർക്ക് ഈ സേവനം ലഭ്യമല്ല. ടിക്കറ്റുകൾ ഓൺലൈനായി സ്ഥിരീകരിച്ചില്ലെങ്കിൽ, യാത്രക്കാരെ ട്രെയിനിൽ കയറാൻ അനുവദിക്കില്ല. ടിക്കറ്റിന്റെ വില തിരികെ നൽകും.

അതേസമയം, പുതിയ അംഗീകൃത തത്കാൽ ബുക്കിംഗ് ആപ്പായ ക്വിക്ക് തത്കാൽ വഴി ഉപയോക്താക്കൾക്ക് ടിക്കറ്റ് ഓർഡർ ചെയ്യാം. ട്രെയിൻ റിസർവേഷനുകൾ നൽകുന്നതിനായി, ഐആർസിടിസിയുടെ പ്രീമിയം ബുക്കിംഗ് പങ്കാളികളിൽ ഒന്നായ റെയ്‌ലോഫിയുമായി സഹകരിച്ചാണ് ക്വിക്‍ തത്കാല്‍ സൗകര്യം റെയില്‍വേ ഒരുക്കിയിരിക്കുന്നത്. എല്ലാ വിവരങ്ങളും മുൻകൂട്ടി പൂരിപ്പിച്ച് തത്കാൽ ടിക്കറ്റ് വേഗത്തിൽ ബുക്ക് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും ഈ സോഫ്റ്റ്‌വെയറിനുണ്ട്.

ഛത്തിനും ദീപാവലിക്കും ഇടയിൽ യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ 179 പ്രത്യേക ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ട്. ഈ എല്ലാ ട്രെയിനുകളിലും യാത്രക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചു. മിക്ക ട്രെയിനുകളും പൂർവാഞ്ചലിലേക്ക് പോകും. ബീഹാർ ഉൾപ്പെടെയുള്ള പുർവാഞ്ചൽ പ്രദേശങ്ങളിൽ വ്യതിരിക്തമായ ഛത്ത് ആഘോഷം ആചരിക്കും. ഈ സാഹചര്യത്തിൽ, ഡൽഹിയിൽ താമസിക്കുന്ന പൂർവാഞ്ചൽ നിവാസികൾക്ക് പ്രത്യേക ട്രെയിനിൽ പോകാം. മറ്റ് ചില സംസ്ഥാനങ്ങളിൽ അവധിക്കാലം മുഴുവൻ പ്രത്യേക ട്രെയിനുകൾ ഓടിക്കാനും പദ്ധതിയുണ്ട്.

0