തമിഴ്നാട് ആരോഗ്യ വകുപ്പിന് വായടപ്പിക്കുന്ന മറുപടിയുമായി നയന്‍താര.

Print Friendly, PDF & Email

വിവാഹം കഴിഞ്ഞ് നാലുമാസമായപ്പോള്‍ നയന്‍താര – വിഘ്നേഷ് ദന്പതികള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നതെങ്ങനെ എന്ന ആരോഗ്യവകുപ്പിന്‍റെ ചോദ്യത്തിന് വായടപ്പിക്കുന്ന ഉത്തരവുമായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. താന്‍ ഇന്ത്യയില്‍ വെച്ചല്ല തായിലാന്‍ഡില്‍ വച്ചാണ് ഐവിഎഫ് ട്രീറ്റ്മെന്‍റിലൂടെ അമ്മയായതെന്നും. വാടക ഗര്‍ഭധാരണത്തിനു തയ്യാറായ യുവതി ഇന്ത്യക്കാരിയല്ല തായ്ലാന്‍ഡ് സ്വദേശിയാണെന്നുമാണ് നയന്‍സ് തമിഴ്നാട് ആരോഗ്യവകുപ്പിനു നല്‍കിയ മറുപടി. തായ് നിയമമനുസരിച്ച് വാടക ഗര്‍ഭ ധാരണം നിയമ വിരുദ്ധ പ്രവര്‍ത്തിയല്ല. ഒരു വ്യക്തി ഏതു രാജ്യത്താണോ ഉള്ളത് ആ രാജ്യത്തെ നിയമം അനുസരിച്ചാണ് ജീവിക്കേണ്ടത്. അതിനാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ താന്‍ ലംഘിച്ചിട്ടില്ല എന്ന് നയന്‍സ് പറയുന്നു. ആരോഗ്യ വകുപ്പിന്‍റെ വായടപ്പിക്കുന്ന ഈ മറുപടിയില്‍ ഞെട്ടിയിരിക്കുകയാണ് തമിഴ്നാട് ആരോഗ്യവകുപ്പ്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ എടുക്കും എന്നാണ് ആരോഗ്യവകുപ്പിന്‍റെ ഇപ്പോഴത്തെ നിലപാട്.

വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നാണ് രാജ്യത്ത് നിലനില്‍ക്കുന്ന ചട്ടം. കൂടാതെ 21 മുതൽ 36 വയസ്സ് പ്രായമുള്ള വിവാഹിതയ്ക്ക് ഭർത്താവിൻ്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാവു. ഇത്തരം ചട്ടങ്ങൾ നിലനിൽക്കെ, വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകുമെന്നാണ് ഉയരുന്ന പ്രധാനചോദ്യം. വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നാണ് രാജ്യത്ത് നിലനില്‍ക്കുന്ന ചട്ടം. കൂടാതെ 21 മുതൽ 36 വയസ്സ് പ്രായമുള്ള വിവാഹിതയ്ക്ക് ഭർത്താവിൻ്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാവു. ഇത്തരം ചട്ടങ്ങൾ നിലനിൽക്കെ, വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകുമെന്നാണ് തമിഴ്നാട് ആരോഗ്യ വകുപ്പുയര്‍ത്തിയ പ്രധാനചോദ്യം. രാജ്യത്തിലെ നിയമങ്ങള്‍ നയന്‍താര ലംഘിച്ചിട്ടുണ്ടോ എന്നകാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പു മന്ത്രി സുബ്രമണ്യം തന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് തമിഴ് നാട് ആരോഗ്യവകുപ്പ് നയന്‍താരയോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്‍റെ വിശദമായ റിപ്പോർട്ട് ഉടൻ തന്നെ പുറത്തുവരും. വാടക ഗർഭധാരണം നിയമപരമാണോ എന്നും എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാടക ഗർഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായും ആശുപത്രി അധികൃതരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷ സംഘം ശേഖരിക്കുമെന്നും ആവശ്യമെങ്കിൽ നയന്‍താരയെയും വിഘ്നേഷ് ശിവനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി എം. സുബ്രമണ്യം പറഞ്ഞു.

“ഒരു ജെഡി, രണ്ട് പീഡിയാട്രിക് ഡോക്ടർമാർ, ഒരു ഓഫീസ് സ്റ്റാഫ് അംഗം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പാനലാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ, അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും, ” തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.

ഇരട്ട കുട്ടികള്‍ പിറന്ന സന്തോഷം പങ്കുവെച്ചതിനു പിന്നാലെ കേസും കൂട്ടവുമായി താരദമ്പതികൾ…! – Pravasabhumi