വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ ഉപരോധ സമരം പതിഞ്ചാം ദിനത്തിലേക്ക്…
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ ഉപരോധം സമരം പതിഞ്ചാം ദിനത്തിലേക്ക് കടക്കുന്പോഴും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ് സമരസമിതി. അരയതുരുത്തി, ചമ്പാവ്, അഞ്ചുതെങ്ങ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് ഉപരോധം. തുറമുഖ നിർമാണം നിർത്തി വച്ച് പഠനം നടത്തണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിഷേധക്കാർ.
ഇതിനിടയില്‍ സമരക്കാരുമായി ഇന്ന് മന്ത്രിതല ചർച്ച നടന്നേക്കും ഹൈക്കോടതി പരാമർശത്തിന് പിന്നാലെ വൈദികരുടെ നേതൃത്വത്തിൽ തുറമുഖ ഗേറ്റിന് സമീപം ഇന്നലെ നിരാഹാരസമരം നടത്തിയിരുന്നു. ജില്ലാ കളക്ടറും കമ്മീഷ്ണറും സമരക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് ഇന്നലെ സംഘർഷാവസ്ഥ ഒഴിഞ്ഞത്. ഡിസിപി അജിത്കുമാർ, കണ്ട്രോൾ റൂം എ സി പ്രതാപ് നായർ, എ സിയുടെ ഡ്രൈവർ എന്നിവരെ സമരവേദിയിൽ ഡ്യൂട്ടിക്ക് ഇടില്ലെന്ന് ഉറപ്പ് നൽകിയതോടെ ഇന്നലെ തന്നെ നിരാഹാര സമരവും അവസാനിപ്പിച്ചിരുന്നു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കവെയാണ് തുറമുഖ നിർമ്മാണ പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കാനാകില്ലെന്ന ഹൈക്കോടതിയുടെ നിര്‍ണായകമായ പരാമര്‍ശം ഉണ്ടായത്. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടുത്തി സമരം പാടില്ലെന്നും ക്രമസമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലന്നും കോടതി പറഞ്ഞു. പൊലീസ് ക്രമസമാധാനം ഉറപ്പാക്കുന്നില്ലെന്നും സമരക്കാര്‍ക്കൊപ്പമാണെന്നും അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താമെന്ന് പറഞ്ഞ കോടതി, പദ്ധതി പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും സമരം സമാധാനപരമായി നടത്തണം എന്നും പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നിന്നാകണമെന്നും സമരക്കാര്‍ക്ക് താക്കീതു നല്‍കി. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

