അണ്‍ലോക് രണ്ടാം ഘട്ടം ഇന്ന് മുതല്‍. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ്സില്ല.

Print Friendly, PDF & Email

രണ്ടര മാസക്കാലം നീണ്ടുനിന്ന ലോക്‍ഡൗണില്‍ നിന്ന് സാവധാനംപുറത്തു കടക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അണ്‍ലോക് രണ്ടാം ഘട്ടം ഇന്നാരംഭിക്കുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ ഒഴിവാകുന്നു എന്നതാണ് രണ്ടാം ഘട്ട അണ്‍ലക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇന്നു മുതല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അതതു സംസ്ഥാനങ്ങളില്‍ നിന്ന് അനുമതി പത്രം വാങ്ങേണ്ടതില്ല. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന സ്വാതന്ത്ര്യവും പിന്‍വലിച്ചതോടെ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയം തീരുമാനം എടുക്കുവാനും ഇനി കഴിയില്ല. എന്നാല്‍ കണ്ടയിന്‍മെന്‍റ് സോണുകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് രോഗംപടരാൻ സാധ്യതയുള്ള ബഫർസോണുകൾ വിജ്ഞാപനം ചെയ്ത് ജില്ലാഭരണകൂടത്തിന് നിയന്ത്രണം ഏർപ്പെടുത്താം.

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് യാതൊരുവിധ പാസോ പെർമിറ്റോ ഏർപ്പെടുത്തരുതെന്നാണ് കേന്ദ്രനിർദേശം. രോഗവ്യാപനം തടയുവാനുള്ള നീക്കങ്ങളില്‍ എന്നും ശക്തമായ നിലപാടെടുക്കുന്ന കേരളവും അംഗീകരിക്കുന്നുണ്ടെങ്കിലും കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാപോർട്ടലിൽ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. പുതിയ സാഹചര്യത്തില്‍ ജാഗ്രതാ പോർട്ടലില്‍ രജിസ്‌ട്രേഷൻ വഴിയുളള നിയന്ത്രണം നടപ്പിലാക്കുന്നതിനെക്കുറിച്ച് ബുധനാഴ്ച ചേരുന്ന അവലോകന യോഗം ചർച്ച തീരുമാനം എടുക്കും.

രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ കേരളത്തില്‍ നിലവിലുള്ള കർഫ്യൂ തുടരുവാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വ്യവസായശാലകളുടെ പ്രവർത്തനവും ചരക്കുനീക്കം, ഗതാഗതം എന്നിവയും അനുവദിക്കും. 65 വയസ്സിന് മുകളിലുള്ളവർ, പത്തുവയസ്സിന് താഴെയുള്ളവർ, ഗർഭിണികൾ, ഗുരുതരമായ രോഗമുള്ളവർ എന്നിവർ വീടുകളിൽത്തന്നെ കഴിയണം എന്നാണ് കേന്ദ്ര സംസ്ഥാന ഗവര്‍മ്മെന്‍റുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ അവര്‍ പുറത്തിറങ്ങുവാന്‍ പാടില്ല. ആരോഗ്യപരമായ കാരണങ്ങൾക്കും അത്യാവശ്യ സേവനങ്ങൾക്കും സാധങ്ങൾക്കുംവേണ്ടിയല്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്ര അനുവദിക്കില്ല.

അണ്‍ലോക്‍ രണ്ടാം ഘട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍…. https://www.pravasabhumi.com/%e0%b4%85%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82/