ശബരീനാഥന് ജാമ്യം. കെട്ടിപ്പൊക്കിയ വധശ്രമക്കേസിന്‍റെ മുനയൊടിയുന്നു…

Print Friendly, PDF & Email

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോൾ ഫോൺ ഹാജരാക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശബരിനാഥനെ നാലാം പ്രതിയായിരുന്നു ശബരീനാഥന്‍. ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും മൂന്നാം പ്രതിക്ക് മുന്‍കൂര്‍ ജാമ്യവും ഇപ്പോള്‍ നാലാം പ്രതി ശബരീനാഥന് ജാമ്യവും അനുവദിച്ചതോടെ ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കുവാന്‍ ശ്രമിച്ചു എന്ന കേസ് തന്നെ അപ്രസക്തമാവുകയാണ്.

ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിച്ചത് സര്‍ക്കാരിന്‍റെ മുഖത്തേറ്റ കനത്ത അടിയായി മാറി. പിസി ജോർജ്ജിന്റേതടക്കം വിവാദമായ തിടക്കത്തിലുള്ള അറസ്റ്റുകളിൽ തുടർച്ചയായുള്ള തിരിച്ചടി പ്രതിപക്ഷം ഇനി സർക്കാറിനെതിരെ കൂടുതൽ ശക്തമായി ഉന്നയിക്കും. ഇതോടെ മറ്റു വിഷയങ്ങളില്‍ മുങ്ങിപ്പോയ മുഖ്യമന്ത്രിക്കു നേരെ ഉയര്‍ന്ന സ്വര്‍ണ്ണ കടത്ത് കേസ് വീണ്ടും സജീവമാവുകയാണ്. സ്വർണ്ണക്കടത്തിൽ സംസ്ഥാന വ്യാപകമായി ഉണ്ടായ അസാധാരണ പ്രതിഷേധങ്ങളിലേക്ക് വീണ്ടും നിങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •