ശിവശങ്കറെ തിരികെ പ്രവേശിപ്പിക്കുവാന്‍ അനുമതി നല്‍കിയിട്ടില്ല- കേന്ദ്ര സര്‍ക്കാര്‍

Print Friendly, PDF & Email

സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതിയായ എം.ശിവശങ്കറെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്‍കിയിട്ടില്ലന്ന് കേന്ദ്ര സര്‍ക്കാര്‍. എന്‍കെ പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം ലോക സഭയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെ കുറിച്ച് മാധ്യമങ്ങള്‍ വഴി അറിഞ്ഞെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ കേസില്‍ എന്‍ഐഎ അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും മന്ത്രി ലോകസഭയെ അറിയിച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ മാത്രം താല്‍പര്യ പ്രകാരമാണ് ശിവശങ്കറെ ഉയര്‍ന്ന തസ്ഥികയില്‍ സെക്രട്ടറിയേറ്റില്‍ തിരികെ പ്രവേശിപ്പിച്ചതെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •