കൊറോണ ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രത. അതിര്‍ത്തികളില്‍ പരിശോദന…
കേരളത്തില്‍ മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളത്തിലെ രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതോടെ അതീവജാഗ്രതയാണ് ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാവുക, കൊറോണ കണ്ടെത്തിയ പെണ്‍കുട്ടികളുടെ കൂടെ ബുഹാനില്‍ പഠിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് മൂന്നാമതായി രോഗബാധ സ്ഥിരീകരിച്ചത്. ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി
കൊറോണക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി വയനാട്ടിലും ജില്ലയ്ക്ക് പുറത്ത് നിന്ന് അകത്തേക്കുമുള്ള പഠനയാത്രകൾ നിരോധിച്ചു. ഇവിടെ റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് കർശന മാർഗ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. ടൂറിസ്റ്റുകളെ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ വകുപ്പിനെ പ്രത്യേകം അറിയിക്കണം. വിദേശ രാജ്യങ്ങളിൽ സമ്പർക്കം പുലർത്തിയവരുടെ വിവരവും അറിയിക്കണം. ഉത്തരവുകൾ ലംഘിക്കുന്നവർക്ക് എതിരെ ഡിഡിഎംഎ നിയമ പ്രകാരം നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജില്ലയിൽ മനന്തവാടിയിലും കൽപ്പറ്റയിലും ജില്ലയിൽ മനന്തവാടിയിലും കൽപ്പറ്റയിലും 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നു.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിൽ കര്‍ണാടക ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകി. മൈസൂരു, കുടഗ്, ചാമരാജ്നഗർ, മംഗളൂരു ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിൽ നിന്നും വരുന്നവരെ കർണാടക ആരോഗ്യവകുപ്പ് പരിശോധിച്ചു തുടങ്ങി. ആരോഗ്യവകുപ്പ് അധികൃതര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ചമരാജ് നഗർ ചെക്പോസ്റ്റിന് സമീപം ആണ് പരിശോദന ആരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ ആശുപത്രികളിൽ കേരളത്തിൽ നിന്നും വരുന്ന ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുവാനായി പ്രത്യേക വാർഡുകള്‍ ക്രമീകരിച്ചതായി കര്‍ണ്ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.