മത വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തു.

Print Friendly, PDF & Email

മത വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കസ്റ്റസിയില്‍ എടുത്തത്. മതവിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ ഡിജിപി അനിൽ കാന്തിൻ്റെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസ് 153 എ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് മുപ്പതോളം പേരടങ്ങുന്ന ഒരു സംഘം പോലീസ് പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

മത വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി.

958 ല്‍ ക്രിസ്ത്യാനി 25% ഉണ്ടായിരുന്നു. ക്രിസ്ത്യാനി 25% ആയതുകൊണ്ട് ന്യൂനപക്ഷത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസ് വന്നു. അന്ന് ഇഎംഎസ് ആണ് മുഖ്യമന്ത്രി. അദ്ദേഹം നോക്കിയപ്പോള്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ അദ്ദേഹത്തിന് കിട്ടുന്നുണ്ട്. ഇരുപത്തിയഞ്ച് തികഞ്ഞില്ലെന്ന് പറഞ്ഞ് ഇഎംഎസ് സത്യവാങ്മൂലം നല്‍കി. മുസ്ലിം 14 ശതമാനം ഉണ്ടായിരുന്നു. പട്ടിക ജാതി- പട്ടിക വര്‍ഗം 7% ഉണ്ടായിരുന്നു. ഇതെല്ലാം കൂടി 46% ആയി. ഇതാണ് 58ലെ ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും ഹിന്ദുവിന്റേയും കണക്ക്. നിങ്ങള്‍ കണക്ക് നോക്കിയിട്ടുണ്ടോ. പിള്ളേരെ ഈ കണക്ക് നിങ്ങളൊക്കെ പഠിപ്പിക്കണം. ഇപ്പൊ എത്രയാണെന്നറിയാമോ, 25 ഉണ്ടായിരുന്ന ക്രിസ്ത്യാനി ഇപ്പോള്‍ നേരെ 14 ആയി. 14 ഉണ്ടായിരുന്ന മുസ്ലിം ഇപ്പോള്‍ 32. പെറ്റ് കൂടുകയാ. പട്ടിക ജാതി പട്ടിക വര്‍ഗം 2% കൂടി 9%. പാവങ്ങള്‍. അപ്പൊ എത്രയായി, 55. അതായത് 58ല്‍ 54% ഹിന്ദു വിശ്വാസികള്‍ ഉണ്ടായിരുന്നു. ഇപ്പോഴോ, 45 ശതമാനമായി. 9 ശതമാനം കുറഞ്ഞുവെന്ന്. നിങ്ങള്‍ക്ക് മനസിലായോ? മനസിലായില്ലെങ്കില്‍ നിങ്ങള്‍ നന്നാവില്ല. Also Read – ‘കേസെടുക്കുമെന്ന പേടിപ്പിക്കല്‍ പോരാ’; വിദ്വേഷ പ്രസംഗങ്ങളില്‍ ശിക്ഷ കിട്ടില്ലെന്ന ഉറപ്പാണ് പ്രേരണയെന്ന് ഹരീഷ് വാസുദേവന്‍ ശ്രീദേവി ക്രിസ്ത്യാനിയുടേയും നായരുടേയും പെണ്ണുങ്ങള്‍ക്കെല്ലാം പ്രസവിക്കാന്‍ മടിയാണ്. മുസ്ലിം പെണ്ണുങ്ങള്‍ ആത്മാര്‍ഥമായി പ്രസവിച്ചു കൊടുക്കുകയാണ്. ഞാനവരെ അഭിനന്ദിക്കുന്നു. അവരെ അഭിനന്ദിക്കണം, ഈ രാജ്യം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ നീങ്ങുകയാണ്. എനിക്ക് മുസ്ലിം, രാജ്യം പിടിക്കുന്നതിന് ഒരു വിരോധവും ഇല്ലായിരുന്നു. പക്ഷേ, ഇവര്‍ എവിടെച്ചെന്നാലും മനസ്സമാധാനം തരില്ല. അതിന്റെ കുഴപ്പമേ എനിക്കുള്ളൂ.

പി സി ജോർജിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് യുവ നേതാക്കള്‍ ഉയര്‍ത്തിയത്. ഷാഫി പറമ്പില്‍, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ കടുത്ത ഭാഷയിലാണ് പി സി ജോര്‍ജിനെ വിമര്‍ശിച്ചത്. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി സി ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം പറ‌ഞ്ഞു. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി സി ജോർജ് എന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു. തരാതരം പോലെ ഏത് വൃത്തികേടും എന്ത് തരം വർഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

  •  
  •  
  •  
  •  
  •  
  •  
  •