ഗണേഷ്‍കുമാര്‍ പത്തനാപുരത്ത് തന്നെ. പ്രചരണത്തിന് തുടക്കമിട്ടു.

Print Friendly, PDF & Email

അഭ്യൂഹങ്ങള്‍ക്കു വിട. പത്താനാപുരം എംഎല്‍എ കെ ബി ഗണേഷ്‍കുമാര്‍ അഞ്ചാം തവണയും ജനവിധി തേടും. എല്ലാം സംശയങ്ങള്‍ക്കും വിട നല്‍കി അദ്ദേഹം പത്തനാപുരത്ത് പ്രചരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഇക്കുറി ഗണേഷ് കുമാര്‍ പത്താനപുരം വിട്ട് കൊട്ടാരക്കരക്കു മാറുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. സിപിഎം നേതാവ് കെ എന്‍ ബാലഗോപാലിന് പത്തനാപുരം നല്‍കി കൊട്ടാരക്കരയിലേക്ക് ഗണേഷ് മാറുമെന്ന തരത്തില്‍ ഇടതുമുന്നണി നേതാക്കള്‍ക്കിടയില്‍ പോലും ഉണ്ടായ പ്രചാരണമാണ് ഇതോടെ ഇല്ലാതായത്. നടി ആക്രമണ കേസില്‍ പിഎ പ്രദീപിന്‍റെ അറസ്റ്റും സിപിഐ പ്രാദേശിക നേതൃത്വത്തിന്‍റെ എതുര്‍പ്പുകളും തന്‍റെ ജനപ്രീതിയെ ബാധിക്കില്ല എന്ന വിശ്വസമാണ് പത്തനപുരത്തു തന്നെ തുടരുവാനുള്ള തീരുമാനത്തിന് പിന്നില്‍. ഇക്കാര്യങ്ങളിലൊന്നും തനിക്ക് മനസ്സറിവില്ല എന്ന നിലപാടിലാണ് കബി.ഗണേഷ് കമാര്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയത് ഗണേഷാണെന്ന മുന്‍ വിശ്വസ്തന്‍റെ ആരോപണവും അദ്ദേഹം തള്ളികളയുന്നു. താന്‍ ആരെയും കളളക്കേസില്‍ കുടുക്കിയിട്ടില്ലെന്നും തന്നെ ചുറ്റിപ്പറ്റി ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും കെബി ഗണേഷ്കുമാര്‍ പറയുന്നു. ഗണേഷ്കുമാറിന്‍റെ ഈ വിശ്വാസം അതേപടി ജനം ഏറ്റെടുത്ത് അഞ്ചാംതവണയും പിന്തുണക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.