ബിഡിജെഎസ് പിളര്‍ന്ന് പ്രബല വിഭാഗം യുഡിഎഫിലേക്ക്…?
കേരളത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ പ്രമുഖ ഘടക കക്ഷിയായ ബിഡിജെഎസ് പിളര്‍ന്ന് യുഡിഎഫ് ലേക്ക്. എൻ.കെ നീലകണ്ഠൻ മാസ്റ്റര്‍, വി.ഗോപകുമാര്‍, കെ.കെ.ബിനു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബിഡിജെഎസിലെ പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ചേരുവാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുകയാണ്. ബിഡിജെഎസ്സിന്‍റെ മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നാളെ 11 മണിക്ക് കൊച്ചിയില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും.